Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായിയെ പേടിയെങ്കിൽ...

പിണറായിയെ പേടിയെങ്കിൽ ഗവർണർ സ്ഥാനം ഉപേക്ഷിക്കണം -ശോഭ സുരേന്ദ്രൻ

text_fields
bookmark_border
പിണറായിയെ പേടിയെങ്കിൽ ഗവർണർ സ്ഥാനം ഉപേക്ഷിക്കണം -ശോഭ സുരേന്ദ്രൻ
cancel

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പേ​ടി​യാ​ണെ​ങ്കി​ൽ ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വം പ​ദ​വി വി​ട്ട് ഇ​റ​ങ്ങി​പ്പോ​ക​ണ​മെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി േശാ​ഭ സു​രേ​ന്ദ്ര​ൻ. ക​ണ്ണൂ​രി​ൽ ബി.​ജെ.​പി​ക്കെ​തി​രെ അ​ക്ര​മം തു​ട​ർ​ന്നാ​ൽ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ ഡ​ൽ​ഹി​യി​ൽ കാ​ലു​കു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് യു​വ​മോ​ർ​ച്ച ഡ​ൽ​ഹി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്  സു​നി​ൽ യാ​ദ​വ്. കേ​ര​ള​ത്തി​ലെ സി.​പി.​എം അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ഡ​ൽ​ഹി കേ​ര​ള ഹൗ​സി​നു മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.

സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ന്നി​ട്ടും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പ​ദ​വി ഉ​പ​യോ​ഗി​ക്കാ​ൻ ഗ​വ​ർ​ണ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് േശാ​ഭ സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി. പി​ണ​റാ​യി വി​ജ​യ​നെ കാ​ണുേ​മ്പാ​ൾ പേ​ടി​കൊ​ണ്ട് ത​ല​കു​നി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കി​ല്ലെ​ന്ന  മ​ട്ടി​ൽ പെ​രു​മാ​റാ​നാ​ണ് ഭാ​വ​െ​മ​ങ്കി​ൽ ഗ​വ​ർ​ണ​ർ ക​സേ​ര ഒ​ഴി​യ​ണം. ഗ​വ​ർ​ണ​ർ പ​ദ​വി​യോ​ടു​ള്ള സാ​മാ​ന്യ മ​ര്യാ​ദ​യും നീ​തി​ബോ​ധ​വും, ഒ​പ്പം ത​േ​ൻ​റ​ട​വു​മു​ണ്ടെ​ങ്കി​ൽ ഗ​വ​ർ​ണ​ർ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണ് ഉ​ണ​ർ​ത്തു​ന്ന​തെ​ന്ന് േശാ​ഭ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ക​ണ്ണൂ​രി​ൽ ബി.​ജെ.​പി, ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ർ നി​ര​ന്ത​രം കൊ​ല്ല​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ഗ​വ​ർ​ണ​ർ ചെ​റു​വി​ര​ൽ അ​ന​ക്കി​യി​ല്ല.

ഇ​ട​തു ഭ​ര​ണ​ത്തി​​​െൻറ സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​രെ ഏ​ക​പ​ക്ഷീ​യ​മാ​യി കൊ​ന്നൊ​ടു​ക്കു​ന്ന​ത് ഇ​നി​യും നോ​ക്കി​നി​ൽ​ക്കാ​നാ​കി​ല്ലെ​ന്ന്  സു​നി​ൽ​യാ​ദ​വ് പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ പാ​ർ​ട്ടി യോ​ഗ​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന സി.​പി.​എം നേ​താ​ക്ക​ൾ സം​ഘ​ട​ന​യു​ടെ ശ​ക്തി തി​രി​ച്ച​റി​യേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം ഭീ​ഷ​ണി മു​ഴ​ക്കി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p sathasivamSobha Surendrankerala governorBJP
News Summary - bjp leader shobha surendran attack to kerala governor p sathasivam
Next Story