Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right`കുഴി മന്തി കഴിച്ചവർ...

`കുഴി മന്തി കഴിച്ചവർ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം' വിമശനവുമായി സന്ദീപ് വാര്യർ

text_fields
bookmark_border
`കുഴി മന്തി കഴിച്ചവർ നേരെ കുഴിയിലേക്ക് പോകുന്ന  നാടായി കേരളം വിമശനവുമായി സന്ദീപ് വാര്യർ
cancel

കുഴി മന്തി കഴിച്ചവർ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം മാറിയെന്ന വിമശനവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഭക്ഷ്യവിഷ ബാധ തുടർച്ചയായ സാഹചര്യത്തിലാണ് ഫേസ് ബുക്കിലിട്ട കുറിപ്പിലൂടെ സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ``പിണറായി വിജയന്റെ ഏഴ് വർഷത്തെ ഭരണം ചുരണ്ടി ചുരണ്ടി കേരളത്തെ മാംസം തീരാറായ ഷവർമ്മ കമ്പി പോലെ ആക്കിയിട്ടുണ്ട് .

കുഴി മന്തി കഴിച്ചവർ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം . വൃത്തിയുള്ള ഭക്ഷണം ലഭിക്കാത്ത , വിശ്വസിച്ച് കഴിക്കാൻ പറ്റാത്ത നാടായി കേരളം . നാടൊട്ടുക്ക് കടം വാങ്ങി മൂക്കറ്റം കടത്തിൽ മുങ്ങിയ സംസ്ഥാനം , കടം വാങ്ങാൻ മാത്രം കടലാസ് കമ്പനി , പ്രത്യേകിച്ചൊരു പണിയും ചെയ്യാത്ത യുവജന കമ്മീഷൻ അധ്യക്ഷക്ക് ഒരു ലക്ഷം രൂപാ ശമ്പളം , തകർന്ന കാർഷിക മേഖല , രൂക്ഷമായ വിലക്കയറ്റം .. പക്ഷെ ആസ്ഥാന കമ്മി വിദൂഷകർക്ക് ആകെ പരാതി കലോത്സവത്തിൽ കാളയിറച്ചി വിളമ്പാത്തത്''.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food safetySandeep Warrierkerala govt
News Summary - BJP leader Sandeep Warrier's Facebook post
Next Story