Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആവർത്തന വിരസതയും...

ആവർത്തന വിരസതയും അരോചകവും; മനുഷ്യ മഹാശൃംഖലക്കെതിരെ കെ. സുരേന്ദ്രൻ

text_fields
bookmark_border
ആവർത്തന വിരസതയും അരോചകവും; മനുഷ്യ മഹാശൃംഖലക്കെതിരെ കെ. സുരേന്ദ്രൻ
cancel

കോഴിക്കോട്​: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതു മുന്നണിയുടെ നേതൃത്വത്തിൽ നടന്ന മനുഷ്യമഹാ ശൃംഖലക്കെതിരെ ബി. ജെ.പി നേതാവ്​ കെ. സുരേന്ദ്രൻ. മനുഷ്യ മഹാ ശൃംഖല ആവർത്തന വിരസതയും അരോചകവുമാണെന്ന്​ സുരേന്ദ്രൻ ആരോപിച്ചു. ഇക്കാ ര്യം നടത്തിപ്പുകാർക്ക്​ തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അത്​ അവരുടെ കുഴപ്പമായി മാത്രമേ കാണാനാവൂ എന്നും സുര േന്ദ്രൻ വിമർശിച്ചു. ഫേസ്​ബുക്ക്​ പോസ്​റ്റിലാണ്​ സുരേന്ദ്രൻ മനുഷ്യ മഹാശൃംഖലക്കെതിരെ വിമർശനമുന്നയിച്ചത്​.

നിങ്ങളീ വൃത്തികെട്ട ഏർപ്പാട് തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞില്ലേ? എന്താണ് നിങ്ങളീ ചവിട്ടുനാടകം ക ൊണ്ട് നേടിയത്? ഈ ഇന്ത്യാ മഹാരാജ്യത്ത് ഒന്നര ശതമാനം ജനങ്ങളുടെ പിന്തുണപോലും നിങ്ങൾക്കില്ലെന്നത് നിങ്ങൾ തിരിച്ച റിയുന്നില്ലേ? എട്ടും പൊട്ടും തിരിയാത്ത പ്രൈമറി സ്കൂൾ കുട്ടികളേയും പാവപ്പെട്ട തൊഴിലുറപ്പു തൊഴിലാളികളേയും ബലം പ്രയോഗിച്ച് അണിനിരത്തി ചങ്ങലപിടിക്കുന്ന ഈ പ്രഹസനം ആരെ ആകർഷിക്കാനാണെന്നും സുരേന്ദ്രൻ ചോദിച്ചു.

ഉള്ള ഹിന്ദുക്കളുടെ പിന്തുണ കൂടി പോയിക്കിട്ടുമെന്നല്ലാതെ ഈ ചങ്ങലകൊണ്ട് പുതുതായി ഒന്നും ഇവിടെ സംഭവിക്കാനില്ല. അലനും താഹയും വെറുതെ ഉണ്ടാവുന്നതല്ലെന്ന് അധികം വൈകാതെ ഇടതുപക്ഷത്തിന്​ അംഗീകരിക്കേണ്ടിവരുമെന്നും അറബിക്കഥയിലെ ക്യൂബ മുകുന്ദനെപ്പോലെ ബാത്ത്റൂമിൽ കയറി ഇൻക്വിലാബ് വിളിക്കേണ്ട ഗതികേടാണ് ഇടതുപക്ഷത്തെ കാത്തിരിക്കുന്നതെന്നും കെ. സുരേന്ദ്രൻ പരിഹസിച്ചു.

കെ. സുരേന്ദ്ര​​​​​​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റി​​​​​​​​െൻറ പൂർണരൂപം:

ആവർത്തനവിരസത എന്നൊന്നുണ്ട്. എപ്പോഴും ഈ കോപ്രായം ആവർത്തിക്കുന്നത് കാഴ്ചക്കാരിൽ അരോചകത്വമാണ് ഉണ്ടാക്കുന്നതെന്ന് നടത്തിപ്പുകാർക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അതവരുടെ കുഴപ്പമായി മാത്രമേ കാണാനാവൂ. നിങ്ങളീ വൃത്തികെട്ട ഏർപ്പാട് തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞില്ലേ? എന്താണ് നിങ്ങളീ ചവിട്ടുനാടകം കൊണ്ട് നേടിയത്?

ഈ ഇന്ത്യാ മഹാരാജ്യത്ത് ഒന്നരശതമാനം ജനങ്ങളുടെ പിന്തുണപോലും നിങ്ങൾക്കില്ലെന്നത് നിങ്ങൾ തിരിച്ചറിയുന്നില്ലേ? എട്ടും പൊട്ടും തിരിയാത്ത പ്രൈമറി സ്ക്കൂൾ കുട്ടികളേയും പാവപ്പെട്ട തൊഴിലുറപ്പു തൊഴിലാളികളേയും ബലം പ്രയോഗിച്ച് അണിനിരത്തി ചങ്ങലപിടിക്കുന്ന ഈ പ്രഹസനം ആരെ ആകർഷിക്കാനാണ് സഖാക്കളേ? ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചാണെങ്കിൽ അവർ നിങ്ങളെ വിശ്വസിക്കുമോ?

ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളിൽ എത്ര ശതമാനം പേരുടെ പിന്തുണ നിങ്ങൾക്കുണ്ട്? മമതയ്ക്കും മുലായമിനും ലാലുവിനും എന്തിന് ഒവൈസിക്കുപോലും പിന്നിലാണ് നിങ്ങളെ ന്യൂനപക്ഷങ്ങൾ കാണുന്നത്. ബംഗാളിൽ ഒരുശതമാനം പോലും മുസ്ളീം പിന്തുണ നിങ്ങൾക്കില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉള്ള ഹിന്ദുക്കളുടെ പിന്തുണ കൂടി പോയിക്കിട്ടുമെന്നല്ലാതെ ഈ ചങ്ങലകൊണ്ട് പുതുതായി ഒന്നും ഇവിടെ സംഭവിക്കാനില്ല.

അലനും താഹയും വെറുതെ ഉണ്ടാവുന്നതല്ലെന്ന് താമസം വിനാ നിങ്ങൾക്കംഗീകരിക്കേണ്ടിവരികതന്നെ ചെയ്യും. അറബിക്കഥയിലെ ക്യൂബാ മുകുന്ദനെപ്പോലെ ബാത്ത്റൂമിൽക്കയറി ഇൻക്വിലാബ് വിളിക്കേണ്ട ഗതികേടാണ് ചങ്ങലപ്പാർട്ടിയെ കാത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k surendranCitizenship Amendment Actmanushya maha sringala
News Summary - bjp leader k surendran criticized ldf's human chain aganst caa -kerala news
Next Story