Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിച്ച ബി.ജെ.പി നേതാവ് അറസ്റ്റിൽ

text_fields
bookmark_border
വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിച്ച ബി.ജെ.പി നേതാവ് അറസ്റ്റിൽ
cancel

പരപ്പനങ്ങാടി: വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിച്ച കേസിൽ കോടതി ശിക്ഷിച്ച ബി.ജെ.പി കൗൺസിലറെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.സി, എസ്.ടി ജില്ല കോടതി ശിക്ഷ വിധിച്ച കേസിലാണ് ബി.ജെ.പി നേതാവും പരപ്പനങ്ങാടി നഗരസഭ കൗൺസിലറുമായ ജയദേവനെ പരപ്പനങ്ങാടി സി.ഐ ഹണി കെ. ദാസ് അറസ്റ്റ് ചെയ്തത്.

2019 ആഗസ്റ്റ് 31നാണ് സംഭവം. പരപ്പനങ്ങാടി അയോധ്യ നഗറിലെ ഒ.എസ് കല്യാണിയുടെ വീട്ടിൽ കയറി അതിക്രമിച്ച് പരിക്കേൽപ്പിക്കുകയും ജാതീയമായി ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് കേസ്.

കേസിൽ നഗരസഭ കൗൺസിലറായ ജയദേവൻ, മുൻ കൗൺസിലറായ ഹരിദാസൻ, സുലോചന, രാമൻ, രഘു, ഷൈജു എന്നിവർക്കാണ് മഞ്ചേരി കോടതി 50,000 രൂപയും തടവ്ശിക്ഷയും വിധിച്ചിരുന്നത്. ശിക്ഷ വിധിച്ച് ഒരു മാസത്തിനുള്ളിൽ അപ്പീൽ നൽകാൻ പ്രതികൾക്ക് കോടതി അവസരം നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചാം തിയതി അപ്പീലിനുള്ള സമയ പരിധി കഴിഞ്ഞതോടെ പ്രതികൾക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP leader arrested for assaulting woman
Next Story