കരിെങ്കാടി പ്രതിഷേധം പരിഹാസ്യമായി; ബി.ജെ.പി വിഡിയോ നീക്കം ചെയ്തു
text_fieldsചെങ്ങന്നൂർ: കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ പരിപാടിയിൽ പെങ്കടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധത്തിെൻറ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് അപഹാസ്യരായിരിക്കുകയാണ് ബി.ജെ.പി.
ചെങ്ങന്നൂരിലെ പരിപാടിെക്കത്തിയ മുഖ്യമന്ത്രിെക്കതിരായ കരിെങ്കാടി പ്രതിഷേധം എന്ന പേരിൽ ആൾത്തിരക്കില്ലാത്ത ചെറിയ റോഡിലൂടെ രണ്ടുപേർ നടന്നു വരികയും രണ്ടുപേരും രണ്ട് വഴിക്ക് പോവുകയും ചെയ്യുന്ന വിഡിയോ ആണ് ബി.ജെ.പിയുടെ ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷമായത്. വിഡിയോയുെട പേരിൽ ട്രോളുകളും പരിഹാസവും നിറഞ്ഞതോടെ അക്കൗണ്ടിൽ നിന്ന് വിഡിയോ നീക്കം ചെയ്തു.
മുഖ്യമന്ത്രിക്കെതിരെ ചെങ്ങന്നൂരിൽ ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തുകയും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും പരിപാടി നടക്കുന്ന വേദിയിൽ സ്ത്രീകൾ ശരണം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും വിഡിയോയിൽ ഉണ്ടായിരുന്നില്ല.
വിഡിയോയെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തി. ഞാനൊന്ന് കണ്ണടച്ചപ്പോഴേക്കും ‘ബി.ജെ.പിയുടെ പ്രതിഷേധം എനിക്ക് നഷ്ടമായി’ എന്ന് ഒരാൾ പരിഹസിക്കുന്നു. ഇത് പ്രതിഷേധക്കാരില്ലാതെ പ്രതിഷേധിക്കാനുള്ള പാർട്ടിയുടെ പുതിയ വിദ്യയാണെന്ന് ചിലരും പാർട്ടിക്ക് 100സീറ്റും ലഭിക്കുെമന്ന് കാണിക്കുന്ന വിഡിയോ ആണിതെന്നും പരിഹസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
