ജനരക്ഷായാത്ര ഇന്ന് കൂത്തുപറമ്പിലേക്ക്
text_fieldsതലശ്ശേരി: ജനരക്ഷായാത്രയുടെ നാലാം ദിനം പാനൂരിൽനിന്ന് കൂത്തുപറമ്പിലേക്ക്. കേന്ദ്ര ജലവകുപ്പ് സഹമന്ത്രി അർജുൻ റാം മെഘ്വാളാണ് നാലാം ദിനത്തിൽ പദയാത്രയിൽ അണിനിരക്കുന്ന കേന്ദ്രനേതാവ്. 10 കി.മീ ദൂരമാണ് നാലാം ദിനത്തെ പദയാത്ര. ഇതോടെ കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി കോഴിക്കോട് ജില്ലയിലേക്ക് നീങ്ങും.
പദയാത്രക്ക് പാനൂർ, കൂത്തുപറമ്പ് മേഖലകളിൽ കനത്തസുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നാലാം ദിനം യാത്ര കടന്നുപോകുന്ന മേഖല സി.പി.എമ്മിനും ബി.ജെ.പിക്കും സ്വാധീനമുള്ള കേന്ദ്രങ്ങൾ ഉൾപ്പെട്ട പ്രദേശമാണ്. പിണറായിവഴിയുള്ള യാത്ര ഉൾപ്പെടെ പ്രശ്നങ്ങളില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞത് പൊലീസിന് ആശ്വാസംപകരുന്നു. എന്നാൽ, ജില്ലയിലെ സമാപനപരിപാടിയിൽ ഇരുപക്ഷവും സംയമനം കൈവിടുമോയെന്ന ആശങ്ക പൊലീസിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
