Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി ജനരക്ഷാ യാത്ര മൂന്നാം ദിവസം; അമിത്​ ഷാ പ​െങ്കടുക്കും

text_fields
bookmark_border
ബി.ജെ.പി ജനരക്ഷാ യാത്ര മൂന്നാം ദിവസം; അമിത്​ ഷാ പ​െങ്കടുക്കും
cancel

കണ്ണൂർ: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് മൂന്നാം ദിവസത്തിലേക്ക്. രാവിലെ മമ്പറത്ത് നിന്നും ആരംഭിക്കുന്ന പദയാത്രയില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുളള നേതാക്കള്‍ പങ്കെടുക്കും. ഇത് രണ്ടാം ദിവസമാണ് അമിത് ഷാ കണ്ണൂര്‍ ജില്ലയില്‍ യാത്രക്കൊപ്പം അണിചേരുന്നത്. പിണറായി വഴി കടന്നു പോകുന്ന യാത്ര വൈകിട്ട് തലശേരിയില്‍ സമാപിക്കും. ഉദ്ഘാടന ദിവസം പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെ ഒന്‍പത് കിലോമീറ്റര്‍ ദൂരം അമിത് ഷാ യാത്രക്കൊപ്പമുണ്ടായിരുന്നു. 

രണ്ടാം ദിവസമായ ഇന്നലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥും യാത്രയില്‍ പങ്കെടുത്തു. 15 ദിവസം നീണ്ടുനില്‍ക്കുന്ന ജനരക്ഷായാത്ര നാല് ദിവസമാണ് കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തുന്നത്. വൈകിട്ട് തലശേരിയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ അമിത്ഷാ അടക്കമുളള നേതാക്കള്‍ പ്രസംഗിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP Janaraksha Yatra - Kerala News
Next Story