Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി നുണപ്രചാരണം...

ബി.ജെ.പി നുണപ്രചാരണം നടത്തുന്നു -തരൂർ

text_fields
bookmark_border
saashi tharoor
cancel
camera_alt

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ശ​ശി ത​രൂ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ

നെ​യ്യാ​റ്റി​ൻ​ക​ര: ബി.​ജെ.​പി തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ നു​ണ​പ്ര​ചാ​ര​ണം ന​ട​ത്തി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​യി ഡോ. ​ശ​ശി ത​രൂ​ർ എം.​പി. നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ്ര​ചാ​ര​ണ ഭാ​ഗ​മാ​യി പൊ​ഴി​യൂ​ർ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ തീ​ര​ദേ​ശ വാ​സി​ക​ളു​ടെ ദു​രി​തം കേ​ട്ട​റി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യെ​ന്ന നു​ണ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്.

ക​ട​ൽ​ക്ഷോ​ഭം കാ​ര​ണം പൊ​ഴി​യൂ​ർ തീ​രം ക​ട​ലെ​ടു​ക്കു​ന്ന​ത് ത​ട​യാ​ൻ എം.​പി എ​ന്ന നി​ല​യി​ൽ ശ​ശി ത​രൂ​ർ ഒ​ന്നും ചെ​യ്തി​ല്ലെ​ന്നാ​ണ് ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി പ​റ​യു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ആ​വ​ർ​ത്തി​ച്ചു ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴെ​ല്ലാം പൊ​ഴി​യൂ​രി​ലെ പു​ലി​മു​ട്ട് നി​ർ​മാ​ണം സം​സ്ഥാ​ന വി​ഷ​യ​മാ​ണെ​ന്നു​പ​റ​ഞ്ഞ്​ കൈ​യൊ​ഴി​ഞ്ഞ​വ​രാ​ണ് വ്യാ​ജ അ​വ​കാ​ശ​വാ​ദ​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. പു​ലി​മു​ട്ട് നി​ർ​മാ​ണ​ത്തി​ന് ഏ​ത് മ​ന്ത്രാ​ല​യം എ​ത്ര രൂ​പ ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ത​യാ​റാ​ക​ണ​മെ​ന്നും ത​രൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sashi tharoorfliesbjp
News Summary - BJP is spreading lies - Tharoor
Next Story