പാലക്കാട്ട് വികസനത്തിലൂന്നി വിജയത്തിലേക്ക് -ബി.ജെ.പി
text_fieldsഇ. കൃഷ്ണദാസ് (ബി.ജെ.പി ജില്ല പ്രസിഡൻറ്)
അഞ്ചുവർഷത്തെ ഭരണം, വികസന നേട്ടങ്ങൾ, പാർട്ടിയുടെയും മുന്നണിയുടെയും രാഷ്ട്രീയ നിലപാടുകൾ, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ തുടങ്ങിയവ നിയമസഭ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രമുഖ പാർട്ടികളുടെ നേതാക്കൾ വിലയിരുത്തുന്നു.
'പുതിയ കേരളം, മോദിക്കൊപ്പം' മുദ്രാവാക്യവുമായാണ് ഇക്കുറി ബി.ജെ.പി നിയമസഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ കളത്തിലിറങ്ങുന്നത്. തെരഞ്ഞെടുപ്പുകാലത്ത് മാത്രം വികസനം കൊട്ടിഘോഷിച്ചെത്തുന്ന എം.എൽ.എമാരെ ചൂണ്ടി ജില്ലയിൽ കാര്യമായി പ്രവർത്തനങ്ങളൊന്നും നടക്കാത്ത കഴിഞ്ഞ അഞ്ചുവർഷങ്ങൾ ജനമധ്യത്തിൽ ചർച്ചയാക്കിയാവും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നോട്ട് പോവുക.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും ഏറ്റെടുത്ത മോയൻസ് സ്കൂൾ ഡിജിറ്റലൈസേഷൻ പദ്ധതിയുമടക്കം എല്ലാം പാതിവഴിയിലാക്കിയ എം.എൽ.എയാണ് പാലക്കാട്ടുള്ളത്. ടൗൺഹാൾ ഇപ്പോഴും പണിതീരാത്ത വീടായി നിലകൊള്ളുന്നു. ജില്ലയുടെ 12 മണ്ഡലങ്ങളിലും സമാനമായ സാഹചര്യങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞാവും പ്രവർത്തകർ ജനങ്ങളിലേക്കെത്തുക.
പാലക്കാടിെൻറ വികസന സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തുന്ന സമീപനം എം.എൽ.എമാരുടെ ഭാഗത്തുനിന്നുണ്ടാകുേമ്പാഴും പ്രതീക്ഷ നൽകി കേന്ദ്രസർക്കാർ ഒപ്പമുണ്ടെന്നത് യാഥാർഥ്യമാണ്.
കഴിഞ്ഞ അഞ്ചുവർഷത്തിൽ എടുത്തുപറയത്തക്ക നിരവധി കേന്ദ്രാവിഷ്കൃത പദ്ധതികൾ ജില്ലയിലെത്തി. 3000 കോടി മുതൽ മുടക്കിൽ ആരംഭിച്ച പാലക്കാട് െഎ.െഎ.ടിയിൽനിന്ന് ആദ്യബാച്ച് ഇതിനിടെ പുറത്തിറങ്ങി. 50 കോടി ചെലവിൽ കിൻഫ്ര ഫുഡ് പാർക്ക് ആവിഷ്കരിച്ചു.
ഒറ്റപ്പാലത്ത് സ്ഥാപിച്ച 50 കോടിയുടെ ഡിഫൻസ് പാർക്ക് കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. പാലക്കാട് നഗരസഭയിൽ 220 കോടി ചെലവിൽ അമൃത് പദ്ധതി പ്രവൃത്തികൾ പുരോഗമിക്കുന്നു. കേന്ദ്ര സർക്കാർ പദ്ധതിയായ വ്യവസായിക ഇടനാഴി വരുന്നതോടെ പാലക്കാടിെൻറയും കഞ്ചിക്കോടിെൻറയും മുഖച്ഛായ മാറുമെന്ന് ഉറപ്പാണ്.
'കിസാൻ സമ്മാൻ നിധി' കേന്ദ്ര സർക്കാർ പദ്ധതിയിൽ ജില്ലയിലെ മൂന്നുലക്ഷം കർഷകർക്ക് 6000 രൂപ വീതം നേരിെട്ടത്തിച്ച് നൽകാനായി. പ്രധാൻമന്ത്രി ആവാസ് യോജനയിൽ ജില്ലയിൽ 10,000 വീടുകൾ നിർമിച്ച് നൽകി. ജൻധൻ യോജനയിൽ സാധാരണക്കാരായ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ പണമെത്തിക്കാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

