Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ്​ ജയം...

തെരഞ്ഞെടുപ്പ്​ ജയം കണ്ട്​ സി.പി.എം നെഗളിക്കേണ്ട -ചെന്നിത്തല

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ ജയം കണ്ട്​ സി.പി.എം നെഗളിക്കേണ്ട -ചെന്നിത്തല
cancel

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്​ ഫലം കണ്ട്​ സി.പി.എം നെഗളിക്കേണ്ടെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതോടെ കേരള രാഷ്​ട്രീയത്തിൽ ബി.ജെ.പിക്ക്​ സ്ഥാനമില്ലെന്ന്​ തെളിഞ്ഞു. യു.ഡി.എഫി​െൻറ അടിത്തറക്ക്​ കോട്ടം സംഭവിച്ചിട്ടില്ല. ജില്ലാ പഞ്ചായത്തുകളിൽ മാത്രമാണ്​ പ്രതിക്ഷിച്ച വിജയം കെവിട്ടതെന്ന്​ ചെന്നിത്തല പറഞ്ഞു.

പാളിച്ചകൾ യു.ഡി.എഫ്​ പരിശോധിക്കും. തിരുവനന്തപുരം കോർപ്പറേഷനിലെ സീറ്റുകൾ കുറഞ്ഞത്​ പ്രത്യേകം പരിശോധിക്കും. സർക്കാർ വിരുദ്ധ വികാരം പൂർണമായും പ്രതിഫലിച്ചില്ല. സർക്കാറി​െൻറ കൊള്ളരുതായ്​മകളെ വെള്ളപൂശിയെന്ന വാദം അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു.

എൽ.ഡി.എഫ്​ കാലങ്ങളായി ജയിക്കുന്ന വാർഡിലാണ്​​ തനിക്ക്​ വോട്ടുള്ളത്​. പക്ഷേ, ചെന്നിത്തല പഞ്ചായത്തിൽ യു.ഡി.എഫാണ്​ വിജയിച്ചതെന്നും പ്രതിപക്ഷ നേതാവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithapanchayat election 2020
Next Story