ബി.ജെ.പിക്ക് ബദലുണ്ടാകണം –സി.പി.െഎ
text_fieldsതിരുവനന്തപുരം: ബി.ജെ.പിയെ അധികാരത്തിൽനിന്നു മാറ്റി നിർത്തുന്നതിന് ഇടതുപക്ഷ ജനാധിപത്യ മതേതരത്വ ശക്തികളുടെ െഎക്യമുണ്ടാകണമെന്ന് സി.പി.െഎ സംസ്ഥാന കൗൺസിൽ. ഏപ്രിൽ 25 മുതൽ 29 വരെ കൊല്ലത്ത് നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം ചർച്ച ചെയ്യുന്നതിനിടെയാണ് അംഗങ്ങൾ ഇൗ അഭിപ്രായം പ്രകടിപ്പിച്ചത്.
കോൺഗ്രസിനെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒരു ബദൽ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സാധ്യമല്ലെന്ന വിലയിരുത്തലുമുണ്ടായി. സി.പി.െഎയും സി.പി.എമ്മും ഇത്തരമൊരു ബദലുണ്ടാക്കാൻ നേതൃത്വം നൽകണം. െതരഞ്ഞെടുപ്പ് സഖ്യം മാത്രമല്ല, പൊതുവായ രാഷ്ട്രീയ സഖ്യത്തിനുള്ള മാർഗങ്ങളും തേടണം. ഒാരോ സംസ്ഥാനത്തിെൻറയും രാഷ്ട്രീയ സാഹചര്യങ്ങൾ നോക്കിയുള്ള സഖ്യം എന്നതും നല്ല തീരുമാനമാണെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. ജില്ലകളെ പ്രതിനിധാനംചെയ്ത് ഒാരോ അംഗങ്ങളാണ് സംസാരിച്ചത്. കരട് പ്രമേയത്തിന് സംസ്ഥാന കൗൺസിൽ അംഗീകാരം നൽകി.
മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തിെൻറ വിലയിരുത്തലും യോഗത്തിലുണ്ടായി. വിവരാവകാശ കമീഷൻ അംഗങ്ങളുടെ പട്ടികയിൽ സി.പി.െഎക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കാത്ത വിഷയം സംസ്ഥാന കൗൺസിൽ യോഗം ചർച്ച ചെയ്തില്ല.
സി.പി.െഎ പ്രതിനിധികൾക്ക് പ്രാതിനിധ്യം ലഭിക്കാത്തതിലുള്ള അതൃപ്തി കൗൺസിൽ യോഗം ചർച്ച ചെയ്ത് എൽ.ഡി.എഫ് നേതൃത്വത്തെ അറിയിക്കണമെന്ന നിലയിലുള്ള നിലപാട് ചില അംഗങ്ങൾക്കുണ്ടായിരുന്നെങ്കിലും അക്കാര്യം ചർച്ച ചെയ്യുന്നത് യോഗം ആരംഭിക്കുന്നതിനു മുമ്പുതന്നെ നേതൃത്വം തള്ളി. ആ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധേയിൽപ്പെടുത്തിയിട്ടുണ്ടെന്ന വിശദീകരണവും നേതൃത്വം നൽകി.
നോളജ് ബുക്ക് േബ്രാഷർ പ്രകാശനം ചെയ്തു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.