Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​ നാളെ...

സംസ്ഥാനത്ത്​ നാളെ ബി.ജെ.പി ഹർത്താൽ

text_fields
bookmark_border
സംസ്ഥാനത്ത്​ നാളെ ബി.ജെ.പി ഹർത്താൽ
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ നാളെ ബി.ജെ.പി ഹർത്താൽ. ബി.ജെ.പി നേതാവ്​ സി.കെ പത്​മനാഭൻ നിരാഹാര സമരമിരിക്കുന്ന പന് തലിനു സമീപം ആത്​മഹത്യാശ്രമം നടത്തിയയാൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ്​ ഹർത്താൽ. രാവിലെ ആറ്​ മുതൽ വൈകീട്ട്​ ആറ്​ വരെയാണ്​ ഹർത്താൽ.

മുട്ടട സ്വദേശിയായ ഒാ​േട്ടാ ഡ്രൈവർ വേണുഗോപാലൻ നായരാണ്​ മരിച്ചത്​. 70 ​ശതമാനത്തിലേറെ പൊള്ളലേറ്റ വേണുഗോപാലൻ നായരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന്​ വൈകീട്ട്​ നാല്​ മണിയോടെ മരിക്കുകയായിരുന്നു​.

ഭക്തരുടെ വികാരങ്ങളെ മാനിക്കാത്ത സര്‍ക്കാര്‍ നടപടിയാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്ന് ബി.ജെ.പി ആരോപിച്ചു. വേണുഗോപാലന്‍ നായര്‍ മുന്‍ ആര്‍.എസ്.എസുകാരനാണ്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലെന്നാണ്​ വിവരം.

ഹർത്താൽ സമാധാനപരമായിരിക്കുമെന്നും ശബരിമല തീർഥാടകരെ ഹർത്താലിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ടെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssuicide attemptBJP strike
News Summary - bjp harthal tomorrow-kerala news
Next Story