Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒമ്പത്​ ജില്ലകളിൽ...

ഒമ്പത്​ ജില്ലകളിൽ ബി.ജെ.പി കള്ളപ്പണം ഒഴുക്കിയെന്ന്​ അന്വേഷണ സംഘം കോടതിയിൽ

text_fields
bookmark_border
ഒമ്പത്​ ജില്ലകളിൽ ബി.ജെ.പി കള്ളപ്പണം ഒഴുക്കിയെന്ന്​  അന്വേഷണ സംഘം കോടതിയിൽ
cancel

തൃശൂർ:​ തെരഞ്ഞെടുപ്പിനിടയിൽ കേരളത്തിലെഒമ്പത്​ ജില്ലകളിൽ ബി.ജെ.പി കള്ളപ്പണം എത്തിച്ചുവെന്ന് കൊടകര കള്ളപ്പണകേസ് അന്വേഷണ സംഘം കോടതിയിൽ. തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് , പത്തനംതിട്ട , എറണാകുളം, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിലാണ്​ കള്ളപ്പണമൊഴുക്കിയത്​.

ഇരിങ്ങാലക്കുട കോടതിയിലാണ് അന്വേഷണ സംഘം ബി.ജെ.പിയുടെ കള്ളപ്പണവുമായി ബന്ധപ്പെട്ട്​ റിപ്പോർട്ട് സമർപ്പിച്ചത്.അതെ സമയം പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജൻ സമർപ്പിച്ച ഹരജി ഈ മാസം 11 ന് പരിഗണിക്കാനായി മാറ്റി.

ബി.ജെ.പി നേതാക്കളുടെ പ്രേരണ മൂലമാണ് ധർമ്മരാജൻ ഹരജി നൽകിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പണത്തിന്‍റെ ഉറവിടം വ്യക്തമാകാൻ ഇക്കുറിയും ധർമ്മരാജനായില്ല.

അതെ സമയം സ​ർ​ക്കാ​ർ കൂ​ടു​ത​ൽ സ​മ​യം തേ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന്​ കൊ​ട​ക​ര​യി​ൽ കു​ഴ​ൽ​പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ര​ജി​ക​ൾ ഹൈ​കോ​ട​തി വെ​ള്ളി​യാ​ഴ്‌​ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. സു​ജീ​ഷ്, ദീ​പ്‌​തി, അ​ഭി​യെ​ന്ന അ​ഭി​ജി​ത്ത്, അ​രീ​ഷ്, അ​ബ്​​ദു​ൽ ഷാ​ഹി​ദ് എ​ന്നീ പ്ര​തി​ക​ളു​ടെ ഹ​ര​ജി​ക​ളാ​ണ് മാ​റ്റി​യ​ത്.

ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ അ​ഡീ​ഷ​ന​ൽ പ്രോ​സി​ക്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ കൂ​ടു​ത​ൽ സ​മ​യം തേ​ട​ി​യ​പ്പോ​ൾ ജ​സ്​​റ്റി​സ് കെ. ​ഹ​രി​പാ​ൽ അ​നു​വ​ദി​ച്ചു. കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ചെ​ല​വി​ടാ​ൻ ക​ർ​ണാ​ട​ക​യി​ലെ ബി.​ജെ.​പി ഘ​ട​കം കൊ​ടു​ത്തു​വി​ട്ട​തെ​ന്ന്​ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന 3.5 കോ​ടി രൂ​പ തൃ​ശൂ​രി​ലെ കൊ​ട​ക​ര​യി​ൽ ഏ​പ്രി​ൽ മൂ​ന്നി​ന്​ പ്ര​തി​ക​ള​ട​ങ്ങു​ന്ന സം​ഘം കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ക​വ​ർ​ന്നെ​ന്നാ​ണ്​ കേ​സ്. കാ​റി​ൽ​നി​ന്ന് 25 ല​ക്ഷം ന​ഷ്​​ട​പ്പെ​ട്ടെ​ന്നാ​ണ് കാ​റു​ട​മ ധ​ർ​മ​ജ​ൻ പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ടി​ക​ൾ ന​ഷ്​​ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പ​ണ​ത്തി​െൻറ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​ൾ​ക്ക്​ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണ്​ പ്രോ​സി​ക്യൂ​ഷ​​ൻ വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPKodakara money laundering case
News Summary - BJP had laundered black money in nine districts
Next Story