Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി ഭരണകൂടം വംശീയാതിക്രമങ്ങൾ സ്പോൺസർ ചെയ്യുന്നു -ഹമീദ് വാണിയമ്പലം

text_fields
bookmark_border
hameed vaniyambalam
cancel

തിരുവനന്തപുരം: ദലിതുകൾക്കും ആദിവാസികൾക്കുമെതിരെ രാജ്യമാകെ നടക്കുന്ന വംശീയാതിക്രമങ്ങൾ സ്പോൺസർ ചെയ്യുന്നത് ബി.ജെ.പി ഭരണകൂടമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. ദലിത്-ആദിവാസിവിരുദ്ധ വംശീയതക്കെതിരെ വെൽഫെയർ പാർട്ടി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലും സവർണ വംശീയതയെയാണ് ഭരണകൂടം താലോലിക്കുന്നത്. വാളയാർ കേസ്, മധു കേസ് എന്നിവ അട്ടിമറിക്കപ്പെട്ടതും വടയമ്പാടി ജാതിമതിലുമടക്കം സംഭവങ്ങൾ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ പിന്നോട്ട് നയിക്കുന്നതാണ്.

ദലിതരും പിന്നാക്ക മതന്യൂനപക്ഷങ്ങളും അണിനിരക്കുന്ന ജനകീയ പ്രതിരോധം സൃഷ്ടിക്കുക മാത്രമാണ് വംശീയതയെ ചെറുക്കാനുള്ള ശരിയായ വഴിയെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.ഐ.എഫ് ചെയർമാൻ രാജ്മോഹൻ തമ്പുരാൻ, വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇർഷാദ്, അനീഷ് പാറമ്പുഴ തുടങ്ങിയവർ സംസാരിച്ചു.

വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷതവഹിച്ചു. എൻ.എം. അൻസാരി സ്വാഗതവും അഡ്വ. അനിൽകുമാർ നന്ദിയും പറഞ്ഞു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP Govt Sponsors Racial Atrocities
Next Story