Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട് ഗാന്ധി...

പാലക്കാട് ഗാന്ധി പ്രതിമയിൽ ബി.ജെ.പി പതാക കെട്ടിയ പ്രതി പിടിയിൽ

text_fields
bookmark_border
bjp flag in gandhi statue
cancel
camera_alt

പാലക്കാട്​ നഗരസഭയിലെ ഗാന്ധി പ്രതിമയിൽ കെട്ടിയ ബി.ജെ.പി പതാക പൊലീസ്​ നീക്കുന്നു

പാലക്കാട്: നഗരസഭ കെട്ടിടത്തിന്​ മുന്നിലുള്ള ഗാന്ധി പ്രതിമയില്‍ ബി.ജെ.പി പതാക കെട്ടിയ കേസിൽ പ്രതി പിടിയിൽ. പാലക്കാട് തിരുനെല്ലായി സ്വദേശിയാണ് പിടിയിലായത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. പതാക കെട്ടിയത് ജില്ലാ ആശുപത്രിക്ക് മുന്നിലെന്ന് പ്രതി മൊഴി നൽകിയെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്​ചയാണ്​ രാഷ്​ട്രപിതാവി​ന്‍റെ അര്‍ധകായ പ്രതിമയില്‍ പതാക കെട്ടിവെച്ചനിലയിൽ കണ്ടത്​. ന​ഗരസഭയിൽ സ്ഥിരം കൗൺസിൽ അം​ഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ​ഈ വിവരം പുറത്തുവന്നത്. ഇതോടെ യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധവുമായെത്തി. കൗണ്‍സിലര്‍മാര്‍ പ്രതിമക്ക്​ മുന്നിൽ കുത്തിയിരുന്ന്​ മുദ്രാവാക്യം വിളിച്ചു. തുടർന്ന്​ പൊലീസെത്തി പതാക നീക്കുകയായിരുന്നു. സെക്രട്ടറിയുടെ പരാതിയിൽ പാലക്കാട്​ സൗത്ത്​​ പൊലീസ്​ ആണ് കേസെടുത്ത്​ അന്വേഷണം നടത്തിയത്.

സാമൂഹികവിരുദ്ധരാണ്​ പതാക പുതപ്പിച്ചതെന്നായിരുന്നു ചെയർപേഴ്​സൻ കെ. പ്രിയ അജയ​ന്‍റെ പ്രതികരണം. സംഭവത്തിൽ പൊലീസ്​ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തോട്​ ചെയർപേഴ്​സൻ കെ. പ്രിയ അജയനും വൈസ് ചെയർമാൻ ഇ. കൃഷ്ണദാസും അനുകൂല നിലപാട്​ സ്വീകരിച്ചതോടെ കോൺഗ്രസ്​ നേതാവ്​ ബി. സുഭാഷ്​, മുസ്​ലിം ലീഗ്​ കൗൺസിലർ സെയ്​തുമീരാൻ എന്നിവർ നൽകിയ പരാതിയിൽ ചെയർപേഴ്​സൻ ഒപ്പിട്ട്​ നടപടിക്കായി സെക്രട്ടറിക്ക്​ കൈമാറി.

തെരഞ്ഞെടുപ്പ്​ വിജയാഘോഷത്തിനിടെ 'ജയ്ശ്രീറാം' ബാനറുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തില്‍ കയറി മുദ്രാവാക്യം വിളിച്ചത് ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ ഒമ്പത്​ ആർ.എസ്​.എസ്​ പ്രവർത്തകരെ അറസ്​റ്റ്​ ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad municipalitygandhi statuebjp flag
Next Story