Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി സജി...

മന്ത്രി സജി ചെറിയാനെതിരെ പരാതിയുമായി ബി.ജെ.പി നേതാവ്: ‘ബിഷപ്പുമാര്‍ക്കെതിരായ പ്രസ്താവന മതസ്പര്‍ധ ഉണ്ടാക്കുന്നു’

text_fields
bookmark_border
മന്ത്രി സജി ചെറിയാനെതിരെ പരാതിയുമായി ബി.ജെ.പി നേതാവ്: ‘ബിഷപ്പുമാര്‍ക്കെതിരായ പ്രസ്താവന മതസ്പര്‍ധ ഉണ്ടാക്കുന്നു’
cancel

കൊച്ചി: മോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ കുറിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പരാമര്‍ശത്തിനെതിരെ പരാതിയുമായി ബി.ജെ.പി നേതാവ്. ബിഷപ്പുമാര്‍ക്കെതിരായ പ്രസ്താവന മതസ്പര്‍ദ്ധ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ബി.ജെ.പി ആലപ്പുഴ ജില്ല കണ്‍വീനര്‍ ഹരീഷ് ആര്‍. കാട്ടൂരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. മന്ത്രിക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തിയിരുന്നു. മോ​ദി​യു​ടെ ക്രി​സ്മ​സ് വി​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നുവെന്നും പ​രാ​മ​ർ​ശ​ത്തി​ലെ കേ​ക്ക്, വൈ​ൻ, രോ​മാ​ഞ്ചം തു​ട​ങ്ങി​യ പ്ര​യോ​ഗ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്നു​വെ​ന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ പ്ര​യാ​സ​മു​ണ്ടാ​ക്കി​യെ​ന്ന്​ താ​നു​മാ​യി അ​ടു​പ്പ​മു​ള്ള ക്രൈ​സ്ത​വ പു​രോ​ഹി​ത​ർ നേ​രി​ട്ടും അ​ല്ലാ​തെ​യും അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് വി​വാ​ദ പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അ​ത്​ വേ​ദ​നി​പ്പി​ച്ചെ​ങ്കി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, പ്ര​ധാ​ന​മ​ന്ത്രി ന​ൽ​കി​യ വി​രു​ന്നി​ൽ മ​ണി​പ്പൂ​ർ ക​ലാ​പ​ത്തെ​ക്കു​റി​ച്ച് മേ​ല​ധ്യ​ക്ഷ​ർ പ്ര​തി​ക​രി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല. കി​ട്ടി​യ അ​വ​സ​രം അ​വ​ർ വി​നി​യോ​ഗി​ച്ചി​ല്ല. പു​രോ​ഹി​ത​ർ വി​രു​ന്നി​ന് പോ​യ​ത​ല്ല പ്ര​ശ്നം. മ​റി​ച്ച് പ​റ​യേ​ണ്ട​ത് പ​റ​യാ​ത്ത​താ​ണ്.

ക്രിസ്ത്യന്‍ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്ക് അനുസരിച്ച് ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷം രാ​ജ്യ​ത്ത് 700 വ​ർ​ഗീ​യ അ​തി​ക്ര​മ​ങ്ങ​ളാ​ണ് ക്രൈ​സ്ത​വ​ർ​ക്കെ​തി​രെ ന​ട​ന്ന​ത്. മ​ണി​പ്പൂ​രി​ൽ മാ​ത്രം നൂ​റു​ക​ണ​ക്കി​ന് ക്രൈ​സ്ത​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​റു​പ​തി​നാ​യി​ര​ത്തോ​ളം​പേ​ർ ഭ​വ​ന​ര​ഹി​ത​രാ​യി. നൂ​റു​ക​ണ​ക്കി​ന് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ത​ക​ർ​ത്തു. ബി.​ജെ.​പി​യോ പ്ര​ധാ​ന​മ​ന്ത്രി​യോ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ല്ല. മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ​യും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​തി​നെ​തി​രെ നി​ല​പാ​ട് ഒ​രു​മി​ച്ചെ​ടു​ക്ക​ണ​മെ​ന്നാ​ണ് താ​ൻ പ​റ​ഞ്ഞ​ത്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ വി​രു​ന്നി​ൽ ഉ​ന്ന‍യി​ക്ക​ണ​മാ​യി​രു​ന്നുവെന്നും സ​ജി ചെ​റി​യാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPSaji Cherian
News Summary - BJP files complaint against minister Saji Cherian
Next Story