ഹവാല പണം സി.പി.എമ്മിേൻറതെന്ന്; ബി.ജെ.പി പരാതി നൽകി
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം ഒഴുക്കിയ ഹവാല പണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ ടിക്കാറാം മീണക്ക് പരാതി നൽകി. ഒല്ലൂരിൽ കവർച്ച ചെയ്യപ്പെട്ട ഹവാല പണം സി.പി.എമ്മിേൻറതാണെന്നും ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പരാതി. തൃശൂർ ജില്ലയിലെ സി.പി.എം സ്ഥാനാർഥികളുടെ പ്രചാരണത്തിന് എത്തിച്ച പണമാണ് കവർന്നതെന്ന് പരാതിയിൽ പറയുന്നു. ബി.ജെ.പി കഴക്കൂട്ടം മണ്ഡലം പ്രസിഡൻറ് ആർ.എസ്. രാജീവാണ് പരാതി നൽകിയത്. നിയമസഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം കോടികളാണ് ഒഴുക്കിയതെന്നും അദ്ദേഹം ആരോപിക്കുന്നു.

