Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന്; പാലോട് രവിക്കെതിരെ ബി.ജെ.പി പരാതി നൽകി

text_fields
bookmark_border
ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന്; പാലോട് രവിക്കെതിരെ ബി.ജെ.പി പരാതി നൽകി
cancel

തിരുവനന്തപുരം: ദേശീയ ഗാനത്തെ അവഹേളിച്ചുവെന്നാരോപിച്ച് ഡി.സി.സി പ്രസിഡന്റ് പാലോട് രവിക്കെതിരെ ബി.ജെ.പി തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് ആർ.എസ്. രാജീവ് പരാതി നൽകി. സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്.

പുത്തരിക്കണ്ടം മൈതാനത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ യാത്രയുടെ സമാപനത്തിൽ പാലോട് രവി ദേശീയ ഗാനത്തെ അവഹേളിച്ചുവെന്നാണ് പരാതി. മൈക്ക് സ്റ്റാന്റിൽ താളംപിടിച്ചും തെറ്റിച്ചുമാണ് ദേശീയ ഗാനം ആലപിച്ചത്. പാലോട് രവി ബോധപൂർവമാണ് ഇത് ചെയ്യുന്നതെന്ന് കാണുന്നവർക്ക് തോന്നും. എം.എൽ.എ ആയിരുന്ന ഒരു വ്യക്തിയുടെ ഭാഗത്ത്നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണിതെന്നും പരാതിയിലുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP filed a complaint against Palode Ravi
Next Story