വണ്ടന്മേട്ടിൽ മൂന്ന് പഞ്ചായത്ത് അംഗങ്ങളെ ബി.ജെ.പി പുറത്താക്കി
text_fieldsകട്ടപ്പന: വണ്ടന്മേട് ഗ്രാമപഞ്ചായത്തിലെ മൂന്ന് ബി.ജെ.പി അംഗങ്ങളെ പാർട്ടിയിൽനിന്ന് പുറത്താക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനാണ് നടപടി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി.പി. രാജൻ, 17ാം വാർഡ് അംഗം രാജലിംഗം, ഒന്നാം വാർഡ് മാലിയിൽനിന്നുള്ള അംഗം മാരി അറമുഖം എന്നിവരെയാണ് ആറു വർഷത്തേക്ക് പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച സുരേഷ് മാനങ്കേരിക്ക് അനുകൂലമായ നിലപാട് മൂന്ന് അംഗങ്ങളും സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

