അക്രമത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ബി.ജെ.പി പുറത്തുവിട്ടു
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് ബി.ജെ.പി ഒാഫീസിന് നേരെ നടന്ന അക്രമ സംഭവങ്ങളുടെ സി.സി ടി.വി ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടു. ഒാഫീസിന്‍റെ മുൻവശത്ത് സ്ഥാപിച്ചിരുന്ന സി.സിടി.വി കാമറയിൽ പതിഞ്ഞ അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
ബൈക്കുകളിലെത്തിയ അക്രമിസംഘം ഒാഫീസിന് നേരെ കല്ലെറിയുകയും വാഹനങ്ങൾ തല്ലിതകർക്കുകയും ചെയ്യുന്നത് കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങളാണ് ഫേസ്ബുക്ക് പേജിലൂടെ ബി.ജെ.പി അധികൃതർ പുറത്തുവിട്ടത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് തലസ്ഥാനത്ത് ബി.െജ.പി-സി.പി.എം സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. എം.ജി കോളജിൽ എസ്.എഫ്.െഎ യൂണിറ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങളാണ് വ്യാപക അക്രമത്തിലേക്ക് നയിച്ചത്.
കോളജിൽ എസ്.എഫ്.െഎയുെട കൊടിമരം എ.ബി.വി.പി പ്രവർത്തകർ തകർത്തതിന് പ്രതികാരമായി മണക്കാട് ഭാഗത്ത് ബി.െജ.പി കൊടിമരം തകർക്കപ്പെട്ടു. തൊട്ടു പിറകെ വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
