തലസ്ഥാനം കലാപഭൂമിയായി; ബി.ജെ.പി കാര്യാലയത്തിനും കോടിയേരിയുടെ വീടിനു നേരെയും അക്രമം
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് വ്യാപക ബി.ജെ.പി - സി.പി.എം അക്രമം. ബി.െജ.പി സംസ്ഥാന കാര്യാലയത്തിനു നേരെയും സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരെൻറ കാറിനു നേരെയും ആക്രമണമുണ്ടായി. കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനീഷ് കോടിയേരിയുടെ വീടിനു നേരെയും കല്ലേറുണ്ടായി. തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി സി.പി.എം കൗൺസിലർമാരുടെ വീടുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ദിവസങ്ങളായി സംഘർഷം നിലനിൽക്കുന്ന മണക്കാട്- ആറ്റുകാൽ ഭാഗത്താണ് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്.
ബി.ജെ.പി കൗൺസിലർമാരായ ബീന, സിമി ജ്യോതിഷ്, എസ്.കെ.പി രമേശ് എന്നിവരുടെ വീടുകൾക്ക് നേരെയും സി.പി.എം കൗൺസിലർമാരായ റസിയ ബീഗം, െഎ.പി ബിനു എന്നിവരുടെ വീടുകൾക്ക് നേരെയുമാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകീട്ട് ബി.ജെ.പി മണക്കാട് മേഖല സെക്രട്ടറി സുനിൽ കുമാറിന് നേരെ ്ആക്രമണമുണ്ടായതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐ.പി ബിനു, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ എന്നിവരുടെ നേതൃത്വത്തിൽ പുലർച്ചെ ഒന്നരയോടെ ബി.ജെ.പി കാര്യാലയത്തിനു നേരെ ആക്രമണം നടക്കുകയായിരുന്നു.
കാര്യാലയത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരെൻറതുൾപ്പെടെ ആറു വാഹനങ്ങള്‍ അക്രമി സംഘം അടിച്ചു തകര്‍ത്തു. ഓഫീസിന് മുന്നില്‍ മ്യൂസിയം എസ്.ഐ അടക്കം അഞ്ച് പൊലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും ഇവരെ വിരട്ടിയോടിച്ചാണ് അക്രമം അരങ്ങേറിയത്.
ഐ.പി ബിനു, പ്രജിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. ഇവരുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് ബി.ജെ.പി പറയുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, കൻറോൺമെൻറ് അസിസ്റ്റൻറ് കമ്മീഷണർ കെ. ഇ ബൈജു എന്നിവര്‍ സ്ഥലത്തെത്തി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിെന തുടർന്ന് കൃത്യ വിലോപത്തിന് രണ്ടു പൊലീസുകാരെ സസ്െപൻറ് ചെയ്തു.

ഓഫീസിന് നേരെ ആക്രമണം നടക്കുമ്പോള്‍ കുമ്മനം രാജശേഖരന്‍ ഓഫീസിലുണ്ടായിരുന്നു. മൂന്നു ബൈക്കുകളിലായാണ് അക്രമികള്‍ എത്തിയത്. അക്രമികളെ തടയാന്‍ശ്രമിച്ച ഒരു പൊലീസ് ഓഫീസര്‍ക്ക് മര്‍ദനമേറ്റിട്ടുണ്ട്.
സംസ്ഥാന കാര്യാലയത്തിന് നേര്‍ക്ക് അക്രമം ഉണ്ടായതിനെത്തുടര്‍ന്ന് പലയിടങ്ങളിലും സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇന്ന് പുലർച്ചെ ബിനീഷ് കോടിയേരിയുെട മരുതം കുഴിയിലെ വീടിന് നേര്‍ക്കും കല്ലേറുണ്ടായി. പുലർച്ചെ മൂന്നുമണിയോടു കൂടിയായിരുന്നു സംഭവം. വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കല്ലേറില്‍ തകര്‍ന്നു. കുപ്പികളും മറ്റും വീട്ടിലേക്ക് വലിച്ചെറിഞ്ഞുവെന്നും കാർ തകർന്നതായും ബിനീഷ് കോടിയേരി പറഞ്ഞു. സംഭവ സമയം കോടിയേരി ബാലകൃഷ്ണൻ വീട്ടിലുണ്ടായിരുന്നില്ല.
സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കാട്ടാക്കട ശശി, ചാല ഏരിയ സെക്രട്ടറി എസ്. എ സുന്ദര്‍, കളിപ്പാന്‍കുളം വാര്‍ഡ് കൗണ്‍സിലര്‍ റസിയാബീഗം, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് ആര്‍. ഉണ്ണി എന്നിവരുടെ വീടുകളും അക്രമത്തിൽ തകര്‍ന്നതായി സി.പി.എം ആരോപിക്കുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പൊലീസിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണട്. 450 െപാലീസുകാരസെംഘർഷ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
െഎരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളജിൽ കൊടിമരം സ്ഥാപിട്ടുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങളാണ് വ്യാപക അക്രമത്തിലേക്ക് നയിച്ചത്. കോളജിലെ പ്രശ്നങ്ങൾ മുതിർന്ന നേതാക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കിയിരുന്നു. തൊട്ടു പിറകെയാണ് ബി.ജെ.പി പ്രവർത്തകൻ സുനിൽ കുമാറിന് വെേട്ടൽക്കുന്നത്. അതിനു ശേഷം വ്യാപക അക്രമസംഭവങ്ങൾ അരങ്ങേറുകയായിരുന്നു.
അതേസമയം, അക്രമസംഭവങ്ങളെ കോടിയേരി ബാലകൃഷ്ണൻ അപലപിച്ചു. ഒരു തരത്തിലുള്ള അക്രമങ്ങളും സി.പി.എം അനുകൂലിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി ഒാഫീസുകളും വീടുകളും തകർക്കുന്നത് ഏത് പാർട്ടിെക്കതിെര ആയാലും സി.പി.എം അംഗീകരിക്കില്ല. അതിനു വ്യത്യസ്മായി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും.അക്രമസംഭവങ്ങളുടെ തുടക്കം ബി.ജെ.പിയുെട ആസൂത്രിത നീക്കങ്ങളോടെയായിരുന്നെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
