നഗരസഭാ സാരഥികൾക്ക് ജാതിപറഞ്ഞ് ബി.ജെ.പി കൗൺസിലറുടെ ആശംസ
text_fieldsപാലക്കാട്: ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള പാലക്കാട് നഗരസഭയിൽ ചെയർപേഴ്സന്റെയും വൈസ് ചെയർമാന്‍റെയും ജാതി പറഞ്ഞ് ആശംസ നേർന്ന് ബി.ജെ.പി കൗൺസിലർ. കൊപ്പം വാർഡിൽനിന്ന് വിജയിച്ച കൗൺസിലർ വി.എസ്. മിനി കൃഷ്ണ കുമാറാണ് ഫേസ്ബുക്കിൽ 'ജാതി' പോസ്റ്റിട്ടത്.
'പാലക്കാട് മുൻസിപ്പൽ വൈസ് ചെയർമാൻ ആയി ഇ. കൃഷ്ണദാസ് (നായർ സമുദായം), ചെയർ പേഴ്സൻ ആയി പ്രിയ അജയൻ (മൂത്താൻ സമുദായം) എന്നിവർക്ക് എല്ലാവിധ ആശംസകളും നേരുന്നു. ' എന്നായിരുന്നു പോസ്റ്റ്. വിവാദമായതോടെ ഇത് എഡിറ്റ് ചെയ്തു.
ചെയർപേഴ്സൻ സ്ഥാനം ലഭിക്കാത്തതിൽ ഇവർ പ്രതിഷേധം അറിയിച്ചിരുന്നു. അതിനിടെ, നഗരസഭയിൽ ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ ഓപ്പൺ വോട്ട് വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. എന്നാൽ, രഹസ്യബാലറ്റ് മതിയെന്ന് മിനി കൃഷ്ണകുമാറും പ്രതിപക്ഷവും ആവശ്യപ്പെട്ടു. തുടർന്ന് രഹസ്യ ബാലറ്റിലാണ് തെരെഞടുപ്പ് നടന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

