കോവിഡ് കാലത്ത് സഹായം ചെയ്താൽ ജനം അറിയണം; പ്രവർത്തകരോട് ബി.ജെ.പി
text_fieldsകൊച്ചി: ലോക്ഡൗൺ കാലത്ത് ചെയ്യുന്ന സന്നദ്ധപ്രവർത്തനങ്ങളും സഹായ വിതരണവും ജനം അറിയണമെന്ന് ബി.ജെ.പി പ്രവർത്തകർക്ക് നേതൃത്വത് തിെൻറ നിർദേശം. ഇത്തരം പ്രവർത്തനങ്ങൾക്ക് നല്ല പ്രചാരണം നൽകണമെ ന്നും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ഗണേശൻ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.
ഭക്ഷണ കിറ്റുകളടക്കം വിതരണം ചെയ്യുന്നതിെൻറ ഫോട്ടോ ജില്ല, മണ്ഡലം കമ്മിറ്റികളുടെയും പ്രവർത്തകരുടെയും ഫേസ്ബുക്ക് പേജുകളിൽ പോസ്റ്റ് ചെയ്യണമെന്നതാണ് പ്രധാന നിർദേശം. ഇതിന് ഫീഡ് ദി നീഡി എന്ന ഹാഷ്ടാഗ് ഉപയോഗിക്കണം. കിറ്റ് വിതരണസമയത്തും ഫോട്ടോ എടുക്കുേമ്പാഴും മാസ്ക് ധരിക്കണം.
പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് പണം അയച്ചാൽ കേരള സപ്പോർട്സ് പി.എം കെയർ എന്ന ഹാഷ്ടാഗോടെ സ്വന്തം ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യണം.
ബി.ജെ.പി കേരളം എന്ന ഫേസ്ബുക്ക് പേജ് എല്ലാ പ്രവർത്തകരും കൃത്യമായി പിന്തുടരണമെന്നും മറ്റുള്ളവരുമായി പങ്കുവെക്കണമെന്നും സർക്കുലറിലുണ്ട്.
എന്നാൽ, ചെയ്യുന്ന കാര്യങ്ങളിൽ സുതാര്യതയും സേവനത്തിനിറങ്ങുന്ന പ്രവർത്തകരുടെ സുരക്ഷയും ലക്ഷ്യമിട്ടാണ് ഈ നിർദേശങ്ങളെന്നാണ് പാർട്ടി നേതൃത്വത്തിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
