പിണറായി വിജയനെ അധിക്ഷേപിച്ച ബി.ജെ.പി സ്ഥാനാർഥി മൂന്നാമത്
text_fieldsഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനേയും അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനേയും അധിക്ഷേപിച്ച് സംസാരിച്ച ബി.ജെ.പി സ്ഥാനാർഥി മൂന്നാമത്. ഇടുക്കി ജില്ലാ പഞ്ചായത്തിലെ കരിങ്കുന്നം ഡിവിഷനിൽ നിന്ന് മത്സരിച്ച അദീന ഭാരതിയാണ് മൂന്നാമതായത്. യുവമോർച്ച സംസ്ഥാന സെക്രട്ടറി കൂടിയായ അദീന മത്സരിച്ച വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി ഷീല സ്റ്റീഫനാണ് വിജയച്ചത്.
19425 വോട്ടുകൾ കോൺഗ്രസിന്റെ ഷീല സ്റ്റീഫൻ നേടിയപ്പോൾ എൽ.ഡി.എഫിന്റെ ജ്യോതി അനിൽ 10522 വോട്ടും അദീന ഭാരതി 5963 വോട്ടും നേടി. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനുമെതിരേ അദീന ഭാരതി നടത്തിയ വിദ്വേഷ പരാമര്‍ശം ഏറെ വിവാദമായിരുന്നു. കോടിയേരി ബാലകൃഷ്ണനെ പോലെ പിണറായി വിജയനും നരകിച്ചേ മരിക്കൂ എന്നായിരുന്നു അദീനയുടെ പ്രതികരണം.
അദീനയെ പോലുള്ള കൊടിയ വിഷങ്ങൾ നാടിന് ആപത്താണെന്നും. ഇത്തരക്കാരിൽ നിന്ന് അകന്ന് നിൽക്കാനുള്ള ജാഗ്രത പുലർത്തണമെന്നാണ് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കാനുള്ളതെന്നും ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. അതേസമയം, ഇന്ന് പുറത്തുവന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലത്തിൽ മികച്ച നേട്ടമാണ് യു.ഡി.എഫ് ഉണ്ടാക്കിയത്. ഗ്രാമ-നഗര വ്യത്യാസങ്ങളില്ലാതെ എല്ലായിടത്തും യു.ഡി.എഫിനാണ് മുന്നേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

