Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുന്നപ്ര-വയലാർ...

പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ അതിക്രമിച്ച്​ കയറി ബി.ജെ.പി സ്ഥാനാർഥിയുടെ പുഷ്​പാർച്ചന - വിഡിയോ

text_fields
bookmark_border
Sandeep Vachaspati
cancel
camera_alt

ബി.ജെ.പി സ്ഥാനാർഥി സന്ദീപ് വാചസ്പതി പുന്നപ്ര-വയലാർ രക്തസാക്ഷി സ്മാരകത്തിൽ പുഷ്​പാർച്ചന നടത്തുന്നു

ആലപ്പുഴ: ആലപ്പുഴ നിയമസഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി സന്ദീപ് വാചസ്പതി ആലപ്പുഴ വലിയ ചുടുകാട്ടിലെ പുന്നപ്ര-വയലാർ രക്തസാക്ഷി സ്മാരകത്തിൽ നാടകീയമായി എത്തി പുഷ്​പാർച്ചന നടത്തി. ഇരുകമ്യൂണിസ്​റ്റ്​ പാർട്ടിയു​െടയും നിയന്ത്രണത്തിലുള്ള സ്​മാരകത്തിൽ അതിക്രമിച്ചുകയറിയായിരുന്നു പുഷ്​പാർച്ചന. ഇതിനെതിരെ സി.പി.എമ്മും സി.പി.ഐയും പ്രതിഷേധവുമായി രംഗത്തുവന്നു.

വെള്ളിയാഴ്​ച ഉച്ചക്ക്​ നാമനിർദേശപത്രിക സമർപ്പിക്കുന്നതിന്​ തൊട്ടുമുമ്പ്​ ഒരുസംഘം പ്രവർത്തകരോടൊപ്പമെത്തിയ സന്ദീപ്​, പുഷ്​പാർച്ചനയും മു​ദ്രാവാക്യം വിളികളും നടത്തി മടങ്ങുകയായിരുന്നു. പിന്നീട്​ മാധ്യമപ്രവർത്തകരെ കണ്ട അദ്ദേഹം, പട്ടികജാതിക്കാരും പിന്നാക്കക്കാരുമായ തൊഴിലാളി സമൂഹത്തോട്​ കമ്യൂണിസ്​റ്റ്​ പാർട്ടികൾ കാണിച്ച വഞ്ചനയുടെ പ്രതീകമാണ് രക്തസാക്ഷിമണ്ഡപമെന്നും രാഷ്​ട്രത്തിനുവേണ്ടി ജീവൻ നഷ്​ടപ്പെടുത്തിയ ബലിദാനികൾക്ക്​ ആദരാഞ്ജലി അർപ്പിക്കാനാണ്​ താൻ എത്തിയതെന്നും വിശദീകരിച്ചു.

രക്തസാക്ഷിക​ളുടെ യഥാർഥകണക്ക് ഈ പാർട്ടികൾക്കില്ലെന്നും തോക്കിനുള്ളിൽ മുതിരയാണെന്നു പറഞ്ഞ്​ പാവപ്പെട്ട അവരെ പറ്റിക്കുകയായിരു​െന്നന്നും അദ്ദേഹം ആരോപിച്ചു.

കലാപം അഴിച്ചുവിടാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്​ സംഭവമെന്ന്​ കുറ്റപ്പെടുത്തിയ സി.പി.എമ്മും സി.പി​.ഐയും നടപടി ആവശ്യപ്പെട്ട്​ ജില്ല പൊലീസ്​ മേധാവിക്ക്​ പരാതി നൽകി.​ ചാനലുകളിൽ രാവിലെ മുതൽ വർഗീയവിഷം തുപ്പുന്ന ഒരാൾ ബോധപൂർവം കലാപമുണ്ടാക്കാൻ നടത്തിയ ശ്രമമാണെന്ന്​ സംഭവം അറിഞ്ഞ്​ സ്ഥലത്തെത്തിയ സി.പി.എം നേതാവ്​ സി.ബി. ചന്ദ്രബാബു പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്ത തെമ്മാടിസംഘം ധീര രക്തസാക്ഷികളെ അപമാനിക്കുകയായിരുന്നു. ഏതെങ്കിലും കമ്യൂണിസ്​റ്റ്​ പ്രവർത്തകർ സ്ഥലത്തുണ്ടായിരു​െന്നങ്കിൽ സ്ഥിതി മാറിയേനെ. അത്തരത്തിൽ അക്രമം സംഘടിപ്പിക്കാനാണ്​ ശ്രമിച്ചത്​​. ആർ. ബാലശങ്കർ നടത്തിയ അവാസ്​തവ പ്രസ്​താവനയോ​ട്​ ചേർത്തുവെക്കാവുന്ന സംഭവം ആർ.എസ്​.എസ്​ ഗൂഢാലോചനയുടെ ഭാഗമാണെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി.

ചരിത്രസ്മാരക​െത്തയും രക്തസാക്ഷിക​െളയും അപമാനിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഡി.ജി.പി, ജില്ല ​െപാലീസ് മേധാവി എന്നിവർക്ക് പരാതി നൽകി. ജനം അവഗണിച്ച ത​െൻറ സ്ഥാനാർഥിത്വത്തിന് പ്രചാരണം ലഭിക്കാൻ ഹീനമാർഗം സ്വീകരിച്ച നടപടി സംബന്ധിച്ച് ബി.ജെ.പി നേതൃത്വം നിലപാട് വ്യക്തമാക്കണം. പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യസമരത്തി​െൻറ പട്ടികയിൽനിന്ന്​ ഒഴിവാക്കാൻ ബി.ജെ.പി നിയന്ത്രണത്തി​െല ചരിത്രഗവേഷണ കൗൺസിൽ ശിപാർശ ചെയ്തതിനെതിരെ ഉയരുന്ന പ്രതിഷേധത്തിൽനിന്ന്​ രക്ഷതേടാനുള്ള ഇത്തരം ശ്രമങ്ങൾ ജനം പുച്ഛിച്ചുതള്ളുമെന്ന് അദ്ദേഹം

സന്ദീപി​െൻറ നടപടി വിവരക്കേടാണെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. ചിത്തരഞ്ജൻ പ്രതികരിച്ചു. ബോധപൂർവം കുഴപ്പങ്ങളുണ്ടാക്കി ​െതരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021Punnapra-Vayalar uprisingSandeep Vachaspati
News Summary - BJP candidate pushes at Punnapra-Vayalar martyrdom hall; Left with Complaint - Video
Next Story