Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ഥാനാർഥിക്ക്​...

സ്ഥാനാർഥിക്ക്​ 'പ്രായപൂർത്തി'യായില്ല; ബി.ജെ.പിയുടെ പത്രിക തള്ളി

text_fields
bookmark_border
സ്ഥാനാർഥിക്ക്​ പ്രായപൂർത്തിയായില്ല; ബി.ജെ.പിയുടെ പത്രിക തള്ളി
cancel

നടുവിൽ (കണ്ണൂർ): മത്സരിക്കാൻ 21 വയസ്സ് തികയണമെന്ന അടിസ്ഥാന യോഗ്യത പോലും നോക്കാതെ സ്ഥാനാർഥിയെ നിർത്തി ബി.ജെ.പി പുലിവാൽ പിടിച്ചു. സൂക്ഷ്മപരിശോധനയിൽ വരണാധികാരി പത്രിക തള്ളിയതോടെ ഒടുവിൽ ഡമ്മി സ്ഥാനാർഥിയെ പിടിച്ച് ഒറിജിനൽ സ്ഥാനാർഥിയാക്കി.

കണ്ണൂർ നടുവിൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ പോത്തുകുണ്ടിലാണ്​ 'പ്രായപൂർത്തി'യാകാത്ത ബി.ജെ.പി സ്ഥാനാർഥിയുടെ പത്രിക തള്ളിയത്. പോത്തുകുണ്ട്​ സ്വദേശി രേഷ്മയായിരുന്നു സ്ഥാനാർഥി. ഇവർക്ക് 20 വയസ് മാത്രമേ ഉള്ളൂ. യഥാർഥ സ്ഥാനാർഥിയുടെ പത്രിക തള്ളിയെങ്കിലും ഡമ്മി സ്ഥാനാർഥിയുടെ പത്രിക സ്വീകരിച്ചതിനാൽ ബി.ജെ.പി മാനം കാത്തു.

നേരത്തെ, നടുവിൽ പഞ്ചായത്തിൽ തന്നെ വോട്ടില്ലാ സ്ഥാനാർഥികളെ നിർത്തി മുസ്​ലിം ലീഗും ബി.ജെ.പിയും പുലിവാല് പിടിച്ചിരുന്നു. പഞ്ചായത്തിലെ 13ാം വാർഡിൽ ബിജെപിയും, പതിനാറാം വാർഡിൽ മുസ്​ലിം ലീഗും പ്രചരണം തുടങ്ങിയശേഷമാണ് തങ്ങളുടെ സ്ഥാനാർഥികൾക്ക് വോട്ടില്ലെന്ന് അറിഞ്ഞത്​. തുടർന്ന്​ ഇരുപാർട്ടികളും സ്ഥാനാർഥികളെ മാറ്റി. സോഷ്യൽ മീഡിയയിൽ എതിർ പാർട്ടികൾ ഇത്​ ആഘോഷമാക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:naduvilpanchayat election 2020BJP
News Summary - BJP candidate not reached age
Next Story