Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രൈസ്​തവ-ഹൈന്ദവ ഐക്യ...

ക്രൈസ്​തവ-ഹൈന്ദവ ഐക്യ ആഹ്വാനമുയർത്തി ബി.ജെ.പി

text_fields
bookmark_border
bjp
cancel

പ​ത്ത​നം​തി​ട്ട: ക്രൈ​സ്​​ത​വ​ർ ഏ​റെ​യു​ള്ള മ​ധ്യ​തി​രു​വി​താം​കൂ​റി​ൽ ഹൈ​ന്ദ​വ​രും ക്രൈ​സ്ത​വ​രും ഒ​രു​മി​ച്ച് നി​ൽ​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി ബി.​ജെ.​പി നേ​താ​ക്ക​ൾ.

ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വി​ജ​യ​യാ​ത്ര​ക്ക്​ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ലാ​ണ്​ ക്രൈ​സ്​​ത​വ-​​ഹൈ​ന്ദ​വ ഐ​ക്യ​ത്തി​െൻറ ആ​വ​ശ്യ​ക​ത നേ​താ​ക്ക​ൾ ഉൗ​ന്നി​പ്പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം മു​സ്​​ലിം​വി​രു​ദ്ധ​ത മു​ഖ്യ അ​ജ​ണ്ട​യാ​ക്കി യോ​ഗ​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു​മു​ണ്ട്.

മു​സ്​​ലിം ലീ​ഗി​നെ​ക്കൂ​ടി ഒ​പ്പം​കൂ​ട്ടാമെന്ന നി​ല​പാ​ടെ​ടു​ത്ത ശോ​ഭ സു​രേ​ന്ദ്ര​ൻ പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന യോ​ഗ​ങ്ങ​ളി​ൽ പ​െ​ങ്ക​ടു​ത്തി​ല്ല. ജി​ല്ല​യി​ൽ ര​ണ്ടി​ട​ത്ത്​ പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഉ​ദ്​​ഘാ​ട​ക​യാ​യി ശോ​ഭ സു​രേ​ന്ദ്ര​നെ​യാ​ണ്​ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ക്രൈ​സ്​​ത​വ സ​ഭ​ക​ളു​മാ​യി ഐ​ക്യ​മു​ണ്ടാ​ക്കി​യ​തിെൻറ ഫ​ല​മാ​യാ​ണ്​ പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ ബി.​ജെ.​പി​ക്ക്​ ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്. മാ​ർ​ത്തോ​മ, ഓ​ർ​ത്ത​ഡോ​ക്​​സ്​ സ​ഭ​ക​ളു​മാ​യി ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​യാ​ണ്​ പ​ന്ത​ള​ത്ത്​ വി​ജ​യ​ത്തി​ലേ​ക്ക്​ ന​യി​ച്ച​തെ​ന്ന്​ ജി​ല്ല​യി​ലെ ബി.​ജെ.​പി നേ​താ​ക്ക​ൾ പ​റ​യു​ന്നു​മു​ണ്ട്.

അ​തേ ന​യം മ​ധ്യ​തി​രു​വി​താം​കൂ​റി​ൽ വ്യാ​പ​ക​മാ​ക്കാ​നാ​ണ്​ ബി.​ജെ.​പി​യു​ടെ ല​ക്ഷ്യ​മെ​ന്ന​തി​െൻറ സൂ​ച​ന​യാ​ണ്​ വി​ജ​യ​യാ​ത്ര​യി​ലെ നേ​താ​ക്ക​ളു​ടെ പ്ര​സം​ഗ​ങ്ങ​ൾ.

''ക്രൈ​സ്ത​വ​രും ഹൈ​ന്ദ​വ​രും യോ​ജി​ച്ചി​ല്ലെ​ങ്കി​ൽ കൂ​ട്ട​പ​ലാ​യ​ന​മാ​യി​രി​ക്കും ഫ​ലം. തൊ​ടു​പു​ഴ​യി​ൽ അ​ധ്യാ​പ​ക​െൻറ കൈ​വെ​ട്ടി​യ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​തി​രു​ന്ന ഇ​ട​തു-​വ​ല​ത് മു​ന്ന​ണി​ക​ൾ ലൗ​ജി​ഹാ​ദി​നെ​തി​രെ​യും മി​ണ്ടു​ന്നി​ല്ല. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഹി​ന്ദു​ക്ക​ളെ പ​റ്റി​ച്ച​പോ​ലെ ക്രൈ​സ്ത​വ​രെ​യും വ​ഞ്ചി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും. ബി.​ജെ.​പി​യി​ലേ​ക്ക്​ ക്രൈ​സ്ത​വ സ​ഹോ​ദ​ര​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കാ​ണ്....'' എ​െ​ന്ന​ല്ലാ​മാ​യി​രു​ന്നു കെ. ​സു​േ​​ര​ന്ദ്ര​െൻറ പ്ര​സം​ഗം.

പെ​ൺ​കു​ട്ടി​ക​ളെ പ്ര​ണ​യം ന​ടി​ച്ച്​​ വി​ദേ​ശ​ത്തേ​ക്ക്​ ക​ട​ത്താ​തെ സം​ര​ക്ഷി​ക്കാ​ൻ ഹൈ​ന്ദ​വ​രും ക്രൈ​സ്ത​വ​രും ഒ​രു​മി​ച്ച് നി​ൽ​ക്ക​ണ​മെ​ന്നാ​ണ്​ ബി.​ജെ.​പി അ​ഖി​ലേ​ന്ത്യ വ​ക്താ​വ് മീ​നാ​ക്ഷി ലേ​ഖി എം.​പി പ​റ​ഞ്ഞ​ത്. ഹൈ​ന്ദ​വ​രും ക്രൈ​സ്ത​വ​രും തു​ല്യ ദുഃ​ഖി​ത​രാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം ജി​ല്ല​യി​ൽ സ​ഭ നേ​താ​ക്ക​ളു​മാ​യി ബി.​ജെ.​പി നേ​താ​ക്ക​ൾ കൂ​ടി​ക്കാ​ഴ്​​ച​ക​ളൊ​ന്നും ന​ട​ത്തി​യി​ല്ല.

ക്രൈ​സ്​​ത​വ​രു​ടെ​കൂ​ടി പി​ന്തു​ണ നേ​ടി​യാ​ൽ ജി​ല്ല​യി​ൽ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ വ​ലി​യ മു​ന്നേ​റ്റം ന​ട​ത്താ​നാ​കു​മെ​ന്നാ​ണ്​ ബി.​ജെ.​പി ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Love JihadChristianhinduBJP
News Summary - BJP calls for Christian-Hindu unity
Next Story