Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ന് പുലർച്ചെയും മുഖ്യമന്ത്രിക്ക് നേരെ ബി.ജെ.പി കരി​ങ്കൊടി പ്രതിഷേധം: മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുന്നു

text_fields
bookmark_border
ഇന്ന് പുലർച്ചെയും മുഖ്യമന്ത്രിക്ക് നേരെ ബി.ജെ.പി കരി​ങ്കൊടി പ്രതിഷേധം: മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുന്നു
cancel
camera_alt

മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും നേരെ തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിക്കുന്നു

തിരുവനന്തപുരം: ബി.ജെ.പിയും യുവമോർച്ചയും കരി​​ങ്കൊടി പ്രതിഷേധം കടുപ്പിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രി വി.ഡി സതീശന്റെ ഔദ്യോഗിക പരിപാടികൾ നടക്കുന്ന വേദികളിലും പരിസരങ്ങളിലുമായി കൂടുതൽ പൊലീസുകാരെ വിന്യസിക്കാനാണ് തീരുമാനം. ഡൽഹിയിൽനിന്ന് തിരിച്ചുവരുന്നതിനിടെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നേരെ ഇന്ന് പുലർച്ചെയും തിരുവനന്തപുരത്ത് പ്രതിഷേധം അരങ്ങേറിയിരുന്നു.

ഡൽഹിയിൽ നിന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗം കഴിഞ്ഞ് മടങ്ങവേയാണ് മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും നേരെ തിരുവനന്തപുരത്ത് പ്രതിഷേധമുണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം കാത്തുനിന്ന യുവമോർച്ച പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ഇരുവരുടെയും വാഹനങ്ങൾ നിർത്താ​തെ പോയി.

സുരക്ഷ കൂട്ടുന്നതി​​ന്റെ ഭാഗമായി യൂനിഫോമിലുള്ള പൊലീസുകാർക്ക് പുറമെ മഫ്തിയിലുള്ള ഉദ്യോഗസ്ഥരെയും പരിസ്ഥിതികളിൽ ഡ്യൂട്ടിക്കായി നിയോഗിക്കും. ഇതുസംബന്ധിച്ച് ഇന്റലിജൻസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് നേരത്തെ നിർദേശം നൽകിയിരുന്നു.

യാത്രാവേളകളിൽ അകമ്പടിയായി എസ്കോർട്ട്, പൈലറ്റ് വാഹനങ്ങൾ മാത്രമേ ഉണ്ടാകൂ എന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രോട്ടോക്കോൾ അനുസരിച്ച് ആവശ്യമായ വാഹന വ്യൂഹം തുടരുമെന്നാണ് വിവരം. പരിപാടികൾ യാതൊരു തടസവുമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനാണ് സുരക്ഷ ശക്തമാക്കിയത്.

പരിപാടികൾ തടസപ്പെടുത്തുന്ന തരത്തിലുള്ള നടപടികളിലേക്ക് പ്രതിഷേധക്കാരെ അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ കസ്റ്റഡിയിലെടുത്ത് മാറ്റുമെന്നുമാണ് പൊലീസിന്റെ നിലപാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP black flag protest against CM again, security enhanced
Next Story