Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂർ കലക്ടർ പിണറായിയുടെ ദാസ്യപ്പണി ചെയ്യുന്നു -ബി.ജെ.പി

text_fields
bookmark_border
tv-anupama-b-gopalakrishnan
cancel

തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശബരിമല അയ്യപ്പന്‍റെ പേരുപയോഗിച്ചതിന് സുരേഷ് ഗോപിയോട് വിശദീകരണം തേടിയ ജി ല്ലാ കലക്ടറെ രൂക്ഷമായി വിമർശിച്ച് ബി.െജ.പി. ജില്ലാ കലക്ടർ ടി.വി അനുപമ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദാസ്യപ്പണി നടത്തുന്നുവെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു.

കലക്ടറുടെ നടപടി അസംബന്ധവും വിവരക്കേടുമാണ്. എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ പ്രസംഗം കലക്ടർ മനസിലാക്കിയിട്ടില്ല. പെരുമാറ്റച്ചട്ടം എന്താണെന്ന് കലക്ടർ പഠിക്കണം.

വനിതാ മതിലിൽ പങ്കെടുത്ത ആളാണ് ടി.വി അനുപമ. പ്രശസ്തി നേടാനുള്ള ശ്രമമാണ് കലക്ടർ നടത്തുന്നതെന്നും ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശബരിമല അയ്യപ്പന്‍റെ പേരുപയോഗിച്ചതിനാണ് എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയോട് ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ആ​യ ജില്ലാ കലക്ടർ ടി.​വി.​ അ​നു​പ​മ വിശദീകരണം തേടിയത്. സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​സം​ഗം ചട്ടലം​ഘ​ന​മാ​ണെ​ന്നും 48 മ​ണി​ക്കൂ​റി​ന​കം വി​ശ​ദീ​ക​ര​ണം നൽകണമെന്നുമാണ് നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP B Gopalakrishnan Attack Collector TV Anupama -Kerala News
Next Story