ക്രിസ്ത്യാനികളെ അപമാനിച്ച മന്ത്രി സജി ചെറിയാൻ മാപ്പുറയണമെന്ന് ബി.ജെ.പി; കോലം കത്തിച്ച് പ്രതിഷേധം
text_fieldsക്രിസ്ത്യാനികളെ അപമാനിച്ച മന്ത്രി സജി ചെറിയാൻ മാപ്പുറയണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂരിൽ ബി.ജെ.പി പ്രവർത്തകർ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു
ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാൻ ക്രിസ്ത്യൻ സഭാനേതൃത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകർ കോലം കത്തിച്ച് പ്രതിഷേധിച്ചു. ക്രിസ്ത്യൻ സഭകൾക്കും മതനേതൃത്വത്തിനുമെതിരെ അപവാദപ്രചരണം നടത്തിയ സജി ചെറിയാൻ മാപ്പ് പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ജനറൽ സെക്രട്ടറി അജി ആർ. നായർ, വൈസ് പ്രസിഡന്റ് ടി.സി. സുരേന്ദ്രൻ, മനു കൃഷ്ണൻ, ട്രഷർ എസ്.വി പ്രസാദ്, സെൽ കോർഡിനേറ്റർ രോഹിത്ത് പി. കുമാർ, ഭാരവാഹികളായ കെ.കെ. വിനോദ് കുമാർ, ഗണപതി കെ. പണിക്കർ, മുരുകൻ പൂവക്കാട്ട്, ബെൻബോസ്, കെ.ആർ. അനന്തൻ, ശ്രീജേഷ്, ബിജു കുമാർ, സുമേഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

