Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴയിൽ ബി.ജെ.പി...

ആലപ്പുഴയിൽ ബി.ജെ.പി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

text_fields
bookmark_border
ആലപ്പുഴയിൽ ബി.ജെ.പി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
cancel

ആലപ്പുഴ ഹരിപ്പാട് കുമാരപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് ശരത്ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് അറിയുന്നു. നന്ദുപ്രകാശ് എന്നയാളാണ് അക്രമികള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് പൊലീസ് അറിയിച്ചു.

ലഹരിമരുന്ന് സംഘമാണ് ആക്രമിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു. ആലപ്പുഴ ജില്ലയിൽ ലഹരി മാഫിയ സംഘങ്ങൾ തുടർച്ചയായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് നേരത്തെ തന്നെ പരാതികളുയർന്നിരുന്നു. അതിൽ ഒടുവിലത്തേതാണ് ഈ സംഭവം. ഇന്നലെ രാത്രി പന്ത്രണ്ടരയോട് കൂടിയായിരുന്നു കൊലപാതകം.

നന്ദു പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzhabjp member dead
News Summary - BJP activist stabbed to death in Alappuzha
Next Story