ബിറ്റ്‌കോയിൻ ഇടപാട്: പ്രത്യേക സംഘത്തെ നിയോഗിക്കും -ഡി.ജി.പി
text_fieldsകണ്ണൂർ: ബിറ്റ്‌കോയിൻ ഇടപാടുകൾ അന്വേഷിക്കാൻ പ്രേത്യക സംഘത്തെ നിയോഗിക്കുമെന്ന് ഡി.ജി.പി ലോക്നാഥ െബഹ്റ പറഞ്ഞു. കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംബന്ധിക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയായിരിക്കും പ്രത്യേക സംഘത്തിന് രൂപംകൊടുക്കുക. കേരളത്തിൽ സാേങ്കതിക പരിജ്ഞാനം ഉള്ളവരുെട എണ്ണത്തിൽ കുറവുണ്ട്. അതിനാൽ, പുറത്തു നിന്നുള്ളവരെയും സംഘത്തിൽ ഉൾപ്പെടുത്തും.
ബിറ്റ്‌കോയിൻ ഇടപാടിലെ സൂത്രധാരൻ പുലാമന്തോൾ സ്വദേശി അബ്ദുൽ ഷുക്കൂർ (25) കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരഖണ്ഡിലെ ഡെറാഡൂണിൽ അറസ്റ്റിലായവരെ തൽക്കാലം കസ്റ്റഡിയിൽ വാങ്ങില്ല. അവിടത്തെ പൊലീസിന് എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷുക്കൂറിെൻറ െകാലപാതകം: ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി
മലപ്പുറം: ബിറ്റ്‌കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട് പുലാമന്തോള്‍ സ്വദേശി അബ്ദുൽ ഷുക്കൂർ (25) കൊല്ലപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിലുള്ള പുലാമന്തോള്‍ ആക്ഷന്‍ കൗണ്‍സില്‍ ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിന് പരാതി നല്‍കി.
ഷുക്കൂറിെൻറ ഫോണ്‍ വിവരങ്ങളെയും ഓണ്‍ലൈന്‍ ഇടപാടുകളെയും കുറിച്ച് എസ്.പിക്ക് വിശദവിവരങ്ങൾ കൈമാറി. തുടർന്ന്, വിഷയത്തിൽ സൈബർ സെൽ വിദഗ്ധരെ എസ്.പി വിളിപ്പിച്ചു. ഇവരുടെ സാന്നിധ്യത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ സംഘം കൂടുതല്‍ കാര്യങ്ങൾ വിവരിച്ചു.
അന്വേഷണം കാര്യക്ഷമമാക്കണമെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും പുറത്തുകൊണ്ടുവരണമെന്നും ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരി വി.പി. മുഹമ്മദ് ഹനീഫ ആവശ്യപ്പെട്ടു. ആഗസ്റ്റ് 28നാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ഷുക്കൂർ കൊല്ലപ്പെട്ടത്. കേരളത്തിലെ നിക്ഷേപകരില്‍നിന്നുള്ള പണം ഉപയോഗിച്ച് 485 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ ഇടപാട് നടത്തിയ ശൃംഖലയിലെ കണ്ണിയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
