Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിഷപ്പ്​ ഫ്രാ​േങ്കാ​...

ബിഷപ്പ്​ ഫ്രാ​േങ്കാ​ മുളക്കൽ ചോദ്യം ചെയ്യലിന്​ ഹാജരായി VIDEO

text_fields
bookmark_border
ബിഷപ്പ്​ ഫ്രാ​േങ്കാ​ മുളക്കൽ ചോദ്യം ചെയ്യലിന്​ ഹാജരായി VIDEO
cancel

കൊച്ചി: കന്യാസ്​ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ്​ ഫ്രാ​േങ്കാ മുളക്കൽ ചോദ്യം ​ചെയ്യലിന്​ ഹാജരായി. രാവിലെ 11 മണിയോടെ തൃപ്പൂണിത്തറയിൽ ക്രൈംബ്രാഞ്ച്​ ഒാഫീസിലായിരുന്നു അദ്ദേഹം ചോദ്യം ചെയ്യലിന്​ ഹാജരായത്​. ചോദ്യം ചെയ്യൽ തുടരുകയാണ്​. നേരത്തെ 10 മണിക്ക്​ ക്രൈംബ്രാഞ്ച്​ ഒാഫീസിൽ ഹാജരാവാനാണ്​ ബിഷപ്പിന്​ നിർദേശം നൽകിയിരുന്നതെങ്കിലും അദ്ദേഹം 11 മണിയോടെയാണ്​ എത്തിയത്​.

അതേ സമയം, ചോദ്യം ചെയ്യലിന്​ മുന്നോടിയായി അന്വേഷണ സംഘം കൊച്ചിയിലെത്തി ​െഎ.ജി.യുമായി കൂടികാഴ്​ച നടത്തി. കോട്ടയം എസ്​.പി ഹരിശങ്കറും ​െഎ.ജിയുടെ വീട്ടിലെത്തിയിരുന്നു. ചോദ്യം ചെയ്യലിന്​ ശേഷമാവും അറസ്​റ്റ്​ ഉൾപ്പടെയുള്ള കാര്യങ്ങളിൽ പൊലീസ്​ തീരുമാനമെടുക്കുക.

നേരത്തെ ക​ന്യാ​സ്​​ത്രീ​യു​ടെ പീ​ഡ​ന​പ​രാ​തി​യി​ൽ ജ​ല​ന്ധ​ർ ബി​ഷ​പ്​ ഫ്രാ​േ​​ങ്കാ മു​ള​യ്​​ക്ക​ലി​​​​​​​​​​​​​െൻറ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി ഹൈ​കോ​ട​തി സ​ർ​ക്കാ​ർ നി​ല​പാ​ട​റി​യാ​ൻ മാ​റ്റിയിരുന്നു. വ്യ​ക്​​തി വൈ​രാ​ഗ്യ​ത്തി​​​​​​​​​​​​​െൻറ പേ​രി​ലാ​ണ്​ ക​ന്യാ​സ്​​ത്രീ ത​നി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ഹ​ര​ജി വീ​ണ്ടും ഇൗ​മാ​സം 25ന്​ ​പ​രി​ഗ​ണി​ക്കും.

മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി സിം​ഗി​ൾ ബെ​ഞ്ച്​ വാ​ദ​ത്തി​ലേ​ക്ക്​ ക​ട​ക്കാ​തെ​ത​ന്നെ സ​ർ​ക്കാ​ർ നി​ല​പാ​ടി​നാ​യി മാ​റ്റു​ക​യാ​യി​രു​ന്നു. ബി​ഷ​പ്പി​നെ​തി​രാ​യ പീ​ഡ​ന​പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​ക​ളു​ൾ​പ്പെ​ടെ തി​ങ്ക​ളാ​ഴ്​​ച ഡി​വി​ഷ​ൻ ബെ​ഞ്ച്​ മു​മ്പാ​കെ വ​രു​ന്നു​ണ്ടെ​ന്നും അ​തി​നു​ശേ​ഷം കേ​സ്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു​മു​ള്ള ഹ​ര​ജി​ക്കാ​ര​​​​​​​​​​​​​െൻറ ആ​വ​ശ്യം​ സ​ർ​ക്കാ​ർ എ​തി​ർ​ക്കാ​തി​രു​ന്ന​തോ​ടെ കോ​ട​തി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇൗ ഹരജിയിലെ കോടതി വിധി വന്നതിന്​ ശേഷം മാത്രമാവും കേസുമായി ബന്ധപ്പെട്ട്​ ബിഷപ്പിന്​ അറസ്​റ്റ്​ ചെയ്യുന്ന കാര്യത്തിൽ പൊലീസ്​ തീരുമാനമെടുക്കുക എന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casekerala newsmalayalam newsJalandhar bisopmalayalam news onlinekerala online news
News Summary - Bisop question issue-Kerala news
Next Story