ബിസ്മി-മാധ്യമം സോക്കര്‍ ക്വിസ് മെഗാ പ്രൈസ് വിജയികളെ തെരഞ്ഞെടുത്തു
text_fieldsകോഴിക്കോട്: 2018 റഷ്യന്‍ ഫുട്‌ബോള്‍ വേള്‍ഡ് കപ്പിെൻറ ഭാഗമായി ബിസ്മിയും 'മാധ്യമം' ദിനപത്രവും ചേര്‍ന്ന് നടത്തിയ സോക്കര്‍ ക്വിസ് മെഗാ പ്രൈസ് വിജയികളെ തെരഞ്ഞെടുത്തു. ആദ്യഘട്ട നറുക്കെടുപ്പിലൂടെ മൂന്ന് ബംബര്‍ പ്രൈസ് വിജയികളെയാണ് തെരഞ്ഞെടുത്തത്.
എറണാകുളം കലൂര്‍ സ്വദേശി മിനി, ആലുവ കുട്ടമശ്ശേരി സ്വദേശി നുസ്‌ലി ബാവ, പട്ടാമ്പി കൊപ്പം സ്വദേശി മുഹമ്മദ് ഫാസില്‍ കെ.കെ. എന്നിവരാണ് വിജയികള്‍. ഇവര്‍ക്കുള്ള സമ്മാനങ്ങള്‍ നാളെ (വ്യാഴാഴ്ച) വൈകിട്ട് മൂന്നിന് എറണാകുളം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറും. കോഴിക്കോട് 'മാധ്യമം' കോര്‍പറേറ്റ് ഓഫിസില്‍ നടന്ന നറുക്കെടുപ്പിൽ 'മാധ്യമം'-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ നറുക്കെടുത്തു വിജയികളെ പ്രഖ്യാപിച്ചു.
രണ്ടാം ഘട്ട നറുക്കെടുപ്പ് നാളെ (വ്യാഴാഴ്ച) കെ.എഫ്.എ പ്രസിഡൻറ് കെ.എം.െഎ മേത്തർ, ഫുട്ബോൾ കമേൻററ്റർ ഷൈജു ദാമോദരൻ എന്നിവരുടെ സാന്നിധ്യത്തിൽ എറണാകുളം പ്രസ് ക്ലബില്‍ നടക്കും. കൂടാതെ സ്പോട്ടിങ് പാർട്ട്നർ കള്ളിയത്ത് ടി.എം.ടി, ട്രാവൽ പാർട്ട്നർ എയർ ഇന്ത്യ എക്സ്പ്രസ്, ഗിഫ്റ്റ് പാർട്ട്നേഴ്സായ കൾച്ചേഴ്സ് ഷർട്ട്സ് ആൻഡ് ട്രൌസേഴ്സ്, കോസ്മോസ് സ്പോർട്സ്, അസോസിയേറ്റ് പാർട്ട്നേഴ്സായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്, 'മാധ്യമം' ദിനപത്രം പ്രതിനിധികളും
പെങ്കടുക്കും. https://m.facebook.com/story.php?story_fbid=1894510390588213&id=105777439461526

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
