മൊഴികൾ യോജിപ്പിക്കാനായാൽ ബിഷപ്പിന്റെ അറസ്റ്റ് വൈകില്ല
text_fieldsകോട്ടയം: ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ ചോദ്യംചെയ്യലിൽ, പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ.
അതേസമയം, കന്യാസ്ത്രീയുടെ ആരോപണങ്ങൾ സാധൂകരിക്കുന്ന മൊഴികൾ ബിഷപ്പിൽനിന്ന് പ്രേത്യക അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം. രഹസ്യമായി വെക്കേണ്ട ചിലകാര്യങ്ങൾ ബിഷപ് തുറന്നുസമ്മതിച്ചതായും അറിയുന്നു. കന്യാസ്ത്രീയുടെ വ്യക്തിവൈരാഗ്യമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് ബിഷപ് അറിയിച്ചു. തെൻറ വാദം സ്ഥിരീകരിക്കാൻ തെളിവുകളും ഹാജരാക്കി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. വ്യാഴാഴ്ചയും ചോദ്യം ചെയ്യൽ തുടരും.
104 ചോദ്യങ്ങളും അമ്പതോളം ഉപചോദ്യങ്ങളും നിരത്തി. സാക്ഷിമൊഴികളുടെ ആധികാരികതയും വ്യാഴാഴ്ച പരിശോധിക്കും. തുടക്കം മുതൽ നിലപാടിലുറച്ച് ബിഷപ് മുന്നോട്ട് പോയെങ്കിലും ചിലചോദ്യങ്ങൾ അദ്ദേഹത്തെ കുഴക്കിയെന്നാണ് വിവരം. ബിഷപ്പിനെ കുരുക്കാൻ സാക്ഷിമൊഴികൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, കന്യാസ്ത്രീയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന് ആവര്ത്തിക്കുന്ന ബിഷപ് ഇനിയും പൊലീസിെൻറ വരുതിയിൽ വന്നിട്ടില്ലെന്നാണ് സൂചന. നിരപരാധിത്വം തെളിയിക്കാൻ അദ്ദേഹവും തെളിവുകൾ നിരത്തുന്നുണ്ടേത്ര.
ചോദ്യാവലി അനുസരിച്ചായിരിക്കും വ്യാഴാഴ്ചത്തെയും ചോദ്യം ചെയ്യൽ. േഫാൺ രേഖകളും ശേഖരിച്ച മൊഴികളും കന്യാസ്ത്രീയുടെ മൊഴിയും ഇേതാെടാപ്പം ഉപയോഗിക്കും. മൊഴികൾ യോജിപ്പിക്കാനായാൽ അറസ്റ്റും വൈകില്ല. കന്യാസ്ത്രീയുടെ മൊഴി അന്വേഷണ സംഘം പൂർണമായും വിശ്വാസത്തിലെടുക്കാത്ത സാഹചര്യത്തിൽ ഇതിനെല്ലാം ഉത്തരം നൽകേണ്ടത് ബിഷപ്പിെൻറ ഉത്തരവാദിത്തമാണെന്നാണ് പൊലീസ് നിലപാട്.
ബിഷപ് മുതിർന്ന അഭിഭാഷകരുടെ ഉപദേശം സ്വീകരിച്ച് എത്തിയതിനാൽ പെെട്ടന്ന് വിവരങ്ങളൊന്നും പുറത്തുവരില്ലെന്നും അന്വേഷണസംഘത്തിന് അറിയാം. അതിനാൽ നീക്കങ്ങൾ ഏറെ കരുതലോടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
