Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിഷപ്പിനെതിരായ...

ബിഷപ്പിനെതിരായ കുറ്റപത്രം വൈകിയാൽ വീണ്ടും തെരുവിലിറങ്ങുമെന്ന്​ കന്യാസ്​ത്രീകൾ

text_fields
bookmark_border
ബിഷപ്പിനെതിരായ കുറ്റപത്രം വൈകിയാൽ വീണ്ടും തെരുവിലിറങ്ങുമെന്ന്​ കന്യാസ്​ത്രീകൾ
cancel
camera_alt???????? ??????????? ?????????????????????????? ??????? ????????????? ??????????????????????? ??????????????????????????? ?????????????????? ???????????????????? ????????, ??????????, ??????, ?????????? ?????????? ?????????? ?????? ?????????? ?????????????? ??????? ???????? ????? ???????????????????

കോ​ട്ട​യം: ക​ന്യാ​സ്​​ത്രീ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്ന മു​ൻ ജ​ല​ന ്ധ​ർ ബി​ഷ​പ് ഫ്രാ​േ​ങ്കാ മു​ള​യ്​​ക്ക​ലി​നെ​തി​​രാ​യ കേ​സി​ൽ കു​റ്റ​പ​ത്രം വൈ​കി​യാ​ൽ വീ​ണ്ടും തെ​രു​വി​ല ി​റ​ങ്ങു​മെ​ന്ന് ക​ന്യാ​സ്ത്രീ​ക​ള്‍. കു​റ്റ​പ​ത്രം ഉ​ട​ൻ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ് യ​െ​പ്പ​ട്ട്​​ കോ​ട്ട​യം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ഹ​രി​ശ​ങ്ക​റി​ന്​ പ​രാ​തി ന​ൽ​കി​യ​ശേ​ഷ​മാ​ണ്​ ത​ങ്ങ ​ൾ തെ​രു​വി​ലി​റ​ങ്ങു​മെ​ന്ന്​ കു​റ​വി​ല​ങ്ങാ​ട്​ മ​ഠ​ത്തി​ലെ അ​ഞ്ചു ക​ന്യാ​സ്​​ത്രീ​ക​ൾ മു​ന്ന​റി​യി​പ് പ്​ ന​ൽ​കി​യ​ത്.​

കു​റ്റ​പ​ത്രം ന​ൽ​കു​ന്ന​തി​ൽ പൊ​ലീ​സും സ​ർ​ക്കാ​റും ന​ട​ത്തു​ന്ന ഒ​ളി​ച്ചു​ക​ളി​യി​ലെ അ​മ​ർ​ഷ​വും അ​വ​ർ മ​റ​ച്ചു​വെ​ച്ചി​ല്ല. മൂ​ന്നു​ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ കേ​സ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ച്ച എ​സ്.​പി ഉ​റ​പ്പ്​ ന​ൽ​കി​യെ​ന്ന്​ പി​ന്നീ​ട്​ ക​ന്യാ​സ്ത്രീ​ക​ൾ അ​റി​യി​ച്ചു.

കു​റ്റ​പ​ത്രം വൈ​കു​ന്ന​തി​നാ​ൽ സാ​ക്ഷി​ക​ൾ​ക്ക് മേ​ൽ സ​മ്മ​ർ​ദം കൂ​ടു​ന്ന​താ​യി സി​സ്​​റ്റ​ർ അ​നു​പ​മ പ​റ​ഞ്ഞു. ‘ഇ​തി​​െൻറ പേ​രി​ൽ ഒ​രു​പാ​ട്​ ദു​രി​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​ന്നു. ഒ​റ്റ​പ്പെ​ട്ട അ​വ​സ്​​ഥ​യി​ലാ​ണ്.
രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ സ്​​ഥ​ലം മാ​റ്റാ​ൻ നീ​ക്കം ന​ട​ക്കു​ന്നു. സു​പ്ര​ധാ​ന സാ​ക്ഷി​ക​ളാ​യ ഞ​ങ്ങ​ൾ​ക്ക്​ വ​​ള​രെ​യ​ധി​കം ദുഃ​ഖ​വും ഭീ​തി​യു​മു​ണ്ട്. കു​റ്റ​പ​ത്രം വൈ​കു​ന്ന​തി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യു​മു​ണ്ട്. ഞ​ങ്ങ​ളു​ടെ അ​വ​സ്​​ഥ അ​ങ്ങു​മ​ന​സ്സി​ലാ​ക്ക​ണം. എ​ത്ര​നാ​ൾ ഇ​ങ്ങ​നെ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കു​മെ​ന്ന്​ അ​റി​യി​ല്ല’ -എ​സ്.​പി​ക്ക്​ ന​ൽ​കി​യ പ​രാ​തി​യി​ൽ സി. ​അ​നു​പ​മ, സി. ​ജോ​സ​ഫി​ൻ, സി. ​ആ​ൽ​ഫി, സി. ​ആ​ൻ​സി​റ്റ, സി. ​നീ​നാ​റോ​സ്​ എ​ന്നി​വ​ർ പ​റ​യു​ന്നു. ബി​ഷ​പ്പി​നെ​തി​രെ ന​ൽ​കി​യ മൊ​ഴി​മാ​റ്റാ​ൻ സ​മ്മ​ർ​ദ​മു​ണ്ടെ​ന്നും അ​വ​ർ ത​ന്നെ കൊ​ല്ലു​മെ​ന്നും​ കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി ഇ​ടു​ക്കി രാ​ജാ​ക്കാ​ട്​ സ്വ​ദേ​ശി​നി സി. ​ലി​സി​യും നേ​ര​ത്തേ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഫ്രാ​ങ്കോ​ക്കെ​തി​രെ മൊ​ഴി ന​ൽ​കി​യ ശേ​ഷം മ​ഠ​ത്തി​ൽ ത​ട​വു​ജീ​വി​ത​മാ​ണെ​ന്നും മാ​ന​സി​ക​രോ​ഗി​യാ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്നും അ​വ​ർ തു​റ​ന്ന​ടി​ച്ചു.
ഇ​തി​നു​ പി​ന്നാ​ലെ​യാ​ണ് കു​റ​വി​ല​ങ്ങാ​ട്​ മ​ഠ​ത്തി​ലെ അ​ഞ്ചു​ക​ന്യാ​സ്ത്രീ​ക​ള്‍ എ​സ്.​പി​യെ കാ​ണാ​നെ​ത്തി​യ​ത്. സി. ​ലി​സി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലും അ​ന്വേ​ഷ​ണ​സം​ഘം ഗൗ​ര​വ​മാ​യി എ​ടു​ത്തി​ട്ടു​ണ്ട്.

കു​റ്റ​പ​ത്രം ഡി.​ജി.​പി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ -എ​സ്.​​പി
കോ​ട്ട​യം: ബി​ഷ​പ്​ ഫ്രാ​േ​ങ്കാ മു​ള​യ്​​ക്ക​ലി​നെ​തി​രാ​യ കു​റ്റ​പ​ത്രം നി​ല​വി​ൽ സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം തീ​രു​മാ​നി​ക്കു​ന്ന പ്ര​കാ​രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നും കോ​ട്ട​യം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ഹ​രി​ശ​ങ്ക​ർ. കു​റ്റ​പ​ത്രം പോ​രാ​യ്​​മ​ക​ളെ​ല്ലാം പ​രി​ഹ​രി​ച്ച​ശേ​ഷം കൊ​ച്ചി റേ​ഞ്ച്​ ​െഎ.​ജി​ക്ക്​ കൈ​മാ​റി. അ​േ​ദ്ദ​ഹം പ​രി​ശോ​ധി​ച്ച ശേ​ഷം ഡി.​ജി.​പി​ക്കും ന​ൽ​കി. ഇ​നി തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്​ പൊ​ലീ​സ്​ മേ​ധാ​വി​യാ​ണ്. ക​ന്യാ​സ്​​ത്രീ​ക​ളോ​ട്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ര​ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​മെ​ന്ന്​ പ​റ​ഞ്ഞി​ട്ടി​ല്ല. വി​ഷ​യം ഡി.​ജി.​പി​യു​മാ​യി സം​സാ​രി​ച്ചു. എ​ത്ര​യും വേ​ഗം ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കും -എ​സ്.​പി ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsBishop rape caseNuns protest
News Summary - Bishop rape case - Nun's in protest - Kerala news
Next Story