ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ ഷംഷാബാദ് രൂപത അഡ്മിനിസ്ട്രേറ്റർ
text_fieldsകൊച്ചി: ഷംഷാബാദ് രൂപതയുടെ മെത്രാനായിരുന്ന മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് സ്ഥാനം ഏറ്റെടുത്ത സാഹചര്യത്തിൽ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി മാർ ജോസഫ് കൊല്ലംപറമ്പിലിനെ മേജർ ആർച്ച്ബിഷപ് നിയമിച്ചു. സിനഡ് സമ്മേളന സമാപനമായ ശനിയാഴ്ച അഡ്മിനിസ്ട്രേറ്റർ മേജർ ആർച്ച്ബിഷപ്പിന്റെ മുന്നിൽ വിശ്വാസ പ്രഖ്യാപനം നടത്തി ചുമതലയേറ്റു.
2022 ഒക്ടോബർ 22ന് ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി നിയമിതനായ ജോസഫ് കൊല്ലംപറമ്പിൽ രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് എന്ന നിലയിൽ സേവനം ചെയ്തുവരുകയായിരുന്നു. ഷംഷാബാദ് രൂപതയിൽ പുതിയ മെത്രാൻസ്ഥാനം ഏറ്റെടുക്കുന്നതുവരെ രൂപതയുടെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത് അഡ്മിനിസ്ട്രേറ്ററായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

