Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഷപ് ഫ്രാങ്കോ ഇന്ന് കോടതിയിൽ ഹാജരാകും; കുറ്റപത്രം വായിച്ചുകേൾപ്പിക്കും

text_fields
bookmark_border
ഇനി കേസ് പരിഗണിക്കുന്ന ദിവസങ്ങളിലെല്ലാം ഫ്രാങ്കോ കോടതിയിൽ ഹാജരാകണം
ബിഷപ് ഫ്രാങ്കോ ഇന്ന് കോടതിയിൽ ഹാജരാകും; കുറ്റപത്രം വായിച്ചുകേൾപ്പിക്കും
cancel

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് കോട്ടയം അഡിഷനൽ സെഷൻസ് കോടതിയിൽ ഹാജരാകും. ആയിരം പേജുള്ള കുറ്റപത്രം വായിച്ചുകേൾപ്പിക്കും. കേരളം വിടാൻ പാടില്ലെന്ന ഉപാധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏഴിന് കോടതി ഫ്രാങ്കോക്ക് ജാമ്യം നൽകിയിരുന്നു.

കേസിൽ ബലാത്സംഗം ഉൾപ്പടെ ആറ് വകുപ്പുകളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയത്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉൾപ്പടെ 84 സാക്ഷികളാണ് കേസിലുള്ളത്.

കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ സമര്‍പ്പിച്ച ഹരജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ഇനി കേസ് പരിഗണിക്കുന്ന ദിവസങ്ങളിലെല്ലാം ഫ്രാങ്കോ കോടതിയിൽ ഹാജരാകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story