Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാമസം അനധികൃതമെന്ന്​;...

താമസം അനധികൃതമെന്ന്​; മഠം ഒഴിയാൻ സിസ്​റ്റർ ലിസിക്ക്​ സന്യാസി സഭയുടെ നോട്ടീസ്​

text_fields
bookmark_border
sister-lissi-vadakkal
cancel

കൊച്ചി: ബിഷപ് ഫ്രാ​േങ്കാ മുളയ്​ക്കൽ പ്രതിയായ പീഡനക്കേസിൽ ഇരക്കനുകൂലമായി മൊഴിനൽകിയ സിസ്​റ്റർ ലിസി വടക്കേല ിനെതിരെ നിലപാട്​ കടുപ്പിച്ച്​ സന്യാസി സഭ. മൂവാറ്റുപുഴ ജ്യോതിഭവൻ മഠത്തിലെ താമസം അനധികൃതമാണെന്നും ഇൗമാസം 31നകം മഠത്തിൽനിന്ന്​ ഒഴിഞ്ഞ്​ വിജയവാഡയിൽ മടങ്ങിയെത്തണമെന്നുമാണ്​ സഭയുടെ വിജയവാഡ നിർമല പ്രൊവിൻഷ്യൽ ഹൗസിലെ സുപ്പീ രിയർ അൽഫോൻസ അബ്രഹാം നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്​.

2003ൽ ജ്യോതിഭവനിൽനിന്ന്​ ഒഴിഞ്ഞ്​ വിജ യവാഡയിലെത്താൻ അന്നത്തെ സുപ്പീരിയർ നിർദേശം നൽകിയിട്ടും സിസ്​റ്റർ അനുസരിച്ചില്ലെന്ന്​ നോട്ടീസിൽ പറയുന്നു. മുൻകൂർ അനുമതിയില്ലാതെ യാത്ര നടത്തരുതെന്നും പുസ്​തകം പ്രസിദ്ധീകരിക്കരുതെന്നുമുള്ള നിർദേശങ്ങളും പാലിച്ചില്ല. പ്രതിമാസ പരിപാടികൾ പ്രൊവിൻഷ്യൽ കൗൺസിലിന്​ മുൻകൂട്ടി സമർപ്പിക്കാനും കൂട്ടാക്കിയില്ല. കഴിഞ്ഞ ഫെബ്രുവരി 12ന്​ സിസ്​റ്റർ ലിസിയെ വിജയവാഡയിലേക്ക്​ സ്ഥലംമാറ്റിയിരുന്നു. എന്നാൽ, ആശുപത്രിയിൽ കഴിയുന്ന അമ്മയോടൊപ്പം കേരളത്തിൽ നിൽക്കാൻ ഒരാഴ്​ചത്തെ അവധിനൽകി. അവധി കഴിഞ്ഞിട്ടും വിജയവാഡയിൽ മടങ്ങിയെത്തിയില്ല. മാത്രമല്ല ഫെബ്രുവരി 25 മുതൽ ജ്യോതിഭവനിൽ വീണ്ടും താമസമാക്കുകയും ചെയ്​തു. ജ്യോതിഭവനിൽ താമസിക്കാൻ സിസ്​റ്റർക്ക്​ ഒരു അവകാശവുമില്ലെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്​.

2003ലെ സ്ഥലംമാറ്റത്തിൽ ആക്ഷേപമുണ്ടായിരുന്നെങ്കിൽ സുപ്പീരിയർ ജനറലിന്​ പരാതി നൽകാമായിരുന്നു. എന്നാൽ, 15 വർഷത്തിലധികം ജ്യോതിഭവനിൽ തങ്ങുകയാണ്​ ചെയ്​തതെന്നാണ്​ നോട്ടീസിൽ പറയുന്നത്​. മാർച്ച്​ 31നകം മഠം ഒഴിഞ്ഞില്ലെങ്കിൽ അതിക്രമിച്ചുകടക്കലായി കണക്കാക്കി നിയമനടപടിയും സഭയിൽനിന്ന്​ പുറത്താക്കുന്നതടക്കം ശിക്ഷാനടപടികളും സ്വീകരിക്കുമെന്നാണ്​ മുന്നറിയിപ്പ്​. അമ്മയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച്​ ഒരുമാസത്തെ സാവകാശംകൂടി നൽകാൻ ഒരുക്കമാണ്​.

എന്നാൽ, മഠത്തിൽ പ്രശ്​നങ്ങളൊന്നും ഉണ്ടാക്കില്ലെന്ന്​ ഉറപ്പുനൽകുകയും പൊലീസ്​ സംരക്ഷണം ആവശ്യപ്പെട്ട്​ സഭയെ അപമാനിച്ചതിന്​ മാപ്പുപറയുകയും വേണം. മേജർ സുപ്പീരിയർമാർക്കും മറ്റ്​ സിസ്​റ്റർമാർക്കുമെതിരെ സമൂഹമാധ്യമങ്ങളിലും ചാനലുകളിലും പ്രത്യക്ഷപ്പെട്ടത്​ സഭാ ചട്ടങ്ങൾക്ക്​ വിരുദ്ധമാണ്​. പീഡനക്കേസിൽ ഇരക്കെതിരെ മൊഴിനൽകുന്നതിനെ താൻ എതിർത്തെന്ന ലിസിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും വിജയവാഡയിൽ മടങ്ങിയെത്തിയാൽ പൂർണ സംരക്ഷണം ഉറപ്പാക്കാമെന്നുമാണ്​ പ്രൊവിൻഷ്യൽ സുപ്പീരിയറി​​െൻറ കത്തിലുള്ളത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsnun rape caseBishop Franco MulakkalSister Lissy Vadakkel
News Summary - Bishop Franco Mulakkal Sister Lissy Vadakkel -Kerala News
Next Story