ചോദ്യം ചെയ്യൽ പൂർത്തിയായി; ബിഷപ്പിെൻറ അറസ്റ്റ് വൈകിയേക്കും
text_fieldsന്യൂഡൽഹി:: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിെൻറ ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ബിഷപ്പിെൻറ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല. കുറുവിലങ്ങാട് മഠത്തില്‍ താമസിച്ച തീയതിയും ബിഷപ്പിെൻറ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ഡി.വൈ.എസ്.പി സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ ശാസ്ത്രീയമായ പരിശോധന നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.
അതേസമയം ബിഷപ്പിെൻറ മൊബൈല്‍ ഫോണും കംപ്യൂട്ടറിലെ വിവരങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ശാസ്ത്രീയമായ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് ബിഷപ്പ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ബിഷപ്പിെൻറ നിരപരാധിത്വം പൊലീസിനെ ബോധ്യപ്പെടുത്താനായെന്ന് രൂപതാ നേതൃത്വം അറിയിച്ചു.
ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ബിഷപ്പ് ഹൗസിനകത്തും പുറത്തും നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ഉച്ചക്ക് മൂന്നേകാലിന് എത്തിയ അന്വേഷണ സംഘം ബിഷപ്പിന് വേണ്ടി രാത്രി എട്ടു മണിവരെ കാത്തിരുന്നു. രാത്രി എട്ടു മണി മുതൽ പുലര്‍ച്ചെ അഞ്ചു വരെ ചോദ്യം ചെയ്യൽ നീളുകയും ചെയ്തു. അരമനയിലേക്ക് ബിഷപ് കാറിൽ തിരിച്ചെത്തുന്നതിെൻറ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ ഇന്നലെ സുരക്ഷ ജീവനക്കാർ കൈയേറ്റം ചെയ്തിരുന്നു. ഇത് പരിസരത്ത് സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചു. കാമറകൾക്ക് കേടുപറ്റിയിട്ടുണ്ട്. േഗറ്റ് ബലമായി അടച്ചതിനാൽ ഒരു വിഭാഗം മാധ്യമപ്രവർത്തകർ ബിഷപ് ഹൗസ് വളപ്പിനുള്ളിലായി.
മീഡിയവൺ റിപ്പോർട്ടർ റോബിൻ മാത്യു, കാമറമാൻ സനോജ്കുമാർ ബേപ്പൂർ, മാതൃഭൂമി ന്യൂസ് ഡൽഹി റിപ്പോർട്ടർ റബിൻ ഗ്രലാൻ, കാമറമാൻ വൈശാഖ് ജയപാലൻ, മലയാള മനോരമ േഫാേട്ടാഗ്രാഫർ സിബി മാമ്പുഴക്കരി, ഏഷ്യാനെറ്റ് കാമറമാൻ മനു സിദ്ധാർഥൻ, മനോരമ ന്യൂസ് കാമറമാൻ ബിനിൽ, ന്യൂസ് 18 റിപ്പാർട്ടർ പ്രബോധ്, കാമറമാൻ സുരേന്ദ്ര സിങ് തുടങ്ങിയവർക്ക് നേരെയാണ് കൈയേറ്റം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
