ഫാ. കുര്യാക്കോസ് കാട്ടുതറയുടെ സംസ്കാര ചടങ്ങിനിടെ ഫ്രാങ്കോക്കെതിരെ പ്രതിഷേധം
text_fieldsപൂച്ചാക്കൽ: ജലന്ധറിൽ മരണപ്പെട്ട ഫാ. കുര്യാക്കോസ് കാട്ടുതറയുടെ സംസ്കാര ചടങ്ങിനിടെ മുൻ ജലന്ധർ ബിഷപ് ഫ്രാങ്കോക്കെതിരെ ഒരുപറ്റം വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനത്തിെൻറ പേരിലാണ് ഇവർ രംഗത്തെത്തിയത്.
പള്ളിപ്പുറം ഫൊറോന പള്ളിയിൽ മരണാനന്തര ശുശ്രൂഷകൾ നടക്കവേ, പള്ളിക്ക് മുന്നിൽ ഫ്രാങ്കോക്കെതിരെ പ്ലക്കാർഡുകളുയർത്തിയും ചർച്ച് ആക്ട് അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസുകൾ വ്യാപകമായി വിതരണം ചെയ്തുമാണ് പ്രതിഷേധക്കാർ രംഗത്തുവന്നത്. ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കുക, കാട്ടുതറയുടെ ഘാതകരെ കണ്ടെത്തുക, ഇന്ന് കാട്ടുതറ അച്ചനെങ്കിൽ നാളെ ഞങ്ങൾ, ഷെയിം റാപ്പിസ്റ്റ് ഫ്രാങ്കോ തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്ലക്കാർഡോടെയാണ് പ്രതിഷേധക്കാർ അണിനിരന്നത്.
കന്യാസ്ത്രീകളുടെ കണ്ണുനീർ ഇനിയും വീഴാതിരുന്നാൽ മാത്രമേ ഈ സമരം വിജയിക്കുകയുള്ളുവെന്നും, സമ്പത്താണ് എല്ലാ െമത്രാൻമാരുടെയും കരുത്തെന്നത് കൊണ്ട്, ദേവസ്വം ബോർഡ്, വഖഫ് ബോർഡ് പോലെ ജനാധിപത്യ രീതിയിലുള്ള സ്വത്ത് ഭരണസമ്പ്രദായം ക്രിസ്തുമതത്തിലും കൊണ്ടുവരണമെന്നൊക്കെയാണ് ഇവരുടെ ആവശ്യം. പി.സി. ജോർജിനും കെ.എം. മാണിക്കും എതിരെ നിശിതമായ വിമർശനവും നോട്ടീസിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
