ബിഷപ് കേസ്: ജലന്ധർ യാത്രയിൽ തീരുമാനമാകാതെ അന്വേഷണ സംഘം
text_fieldsകോട്ടയം: ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരെ കൂടുതൽ തെളിവുകൾ തേടി വീണ്ടും ജലന്ധറിലേക്ക് പോകാനുള്ള പ്രത്യേക അന്വേഷണ സംഘത്തിെൻറ യാത്ര അട്ടിമറിക്കാൻ ആസൂത്രിത നീക്കം. അേന്വഷണം തുടർന്നാൽ കൂടുതൽ കന്യാസ്ത്രീകൾ ബിഷപ്പിനെതിരെ തെളിവ് നൽകുമെന്ന ആശങ്കയും ബിഷപ് അനുകൂലികൾക്കുണ്ട്. 18ഒാളം കന്യാസ്ത്രീകൾ വിവിധ കാരണങ്ങളാൽ തിരുവസ്ത്രം ഉപേക്ഷിച്ചെന്ന അേന്വഷണസംഘത്തിെൻറ കണ്ടെത്തലും ഇവരിൽനിന്ന് വിശദമൊഴിയെടുക്കുമെന്ന സൂചനകളും മിഷനറീസ് ഒാഫ് ജീസസിനെയും പ്രതിസന്ധിയിലാക്കുന്നു.
അഞ്ചു സംസ്ഥാനങ്ങളിൽ അന്വേഷണം നടത്താനാണ് പൊലീസിെൻറ നീക്കം. എന്നാൽ, ജലന്ധറിലേക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും പിന്നീട് തീരുമാനം എടുക്കുമെന്നും കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ ‘മാധ്യമ’ത്തോട് പറഞ്ഞു. ബിഷപ് ഫ്രാേങ്കായെ കള്ളക്കേസിൽ കുടുക്കിയതാണെന്നും പൊലീസ് അന്വേഷണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ജലന്ധറിൽനിന്ന് ഡൽഹിയിൽ എത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയ മിഷനറീസ് ഒാഫ് ജീസസ് സന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീകൾ ആരോപിച്ചത് അേന്വഷണം അട്ടിമറിക്കാനുള്ള നീക്കത്തിെൻറ ഭാഗമാണേത്ര.
പരാതിയിൽ പൊലീസിനെതിരെ രൂക്ഷവിമർശനമാണുള്ളത്. മുന്നറിയിപ്പില്ലാതെ സമയത്തും അസമയത്തും മഠങ്ങളിൽ കയറിച്ചെന്ന് ഭയപ്പെടുത്തി ഇല്ലാത്ത മൊഴി നൽകാൻ അന്വേഷണ സംഘം നിർബന്ധിക്കുകയാണെന്നും പരാതിയിലുണ്ട്. സഭയിലെ ഉന്നതരുടെ പിന്തുണയും ബിഷപ് അനുകൂലികൾക്കുണ്ട്. പ്രേത്യകിച്ച് കെ.സി.ബി.സി ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാട് എടുക്കുന്ന സാഹചര്യത്തിൽ.
മുഖ്യമന്ത്രി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും സഭ നേതൃത്വത്തിൽനിന്നുണ്ടാവുന്ന കടുത്ത സമ്മർദത്തെ സർക്കാർ എങ്ങനെ കാണുന്നുവെന്ന് വ്യക്തമല്ല. അതേസമയം, ബിഷപ്പിെന രക്ഷിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവവുമാണ്. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീകൾക്കെതിരെ വിവിധതലങ്ങളിൽ നീക്കം ശക്തമാണ്. കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ചവർക്കെതിരെയുള്ള അന്വേഷണം ൈക്രംബ്രാഞ്ചിന് വിട്ടതും കേസിെൻറ വഴി തെറ്റുന്നുവെന്നതിെൻറ സൂചനയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
