ബിഷപ് ബെൻസിഗർ ദൈവദാസൻ
text_fieldsകൊല്ലം: കൊല്ലം രൂപത മെത്രാനായിരുന്ന ബിഷപ് ഡോ. അലോഷ്യസ് മരിയ ബെൻസിഗറിനെ ദൈവദാസ പദവിയിലേക്കുള്ള പ്രഖ്യാപനം 20ന് നടക്കും. തിരുവനന്തപുരം പാങ്ങോട് കർമലീത്ത മലബാർ പ്രോവിൻസ് ആശ്രമത്തിൽ വൈകീട്ട് നാലിന് ദിവ്യബലിക്കിടെയാണ് പ്രഖ്യാപിക്കുക. കൊല്ലം രൂപതയിൽനിന്ന് ദൈവദാസ പദവിയിലെത്തുന്ന ആദ്യബിഷപ്പാണ് ബെൻസിഗർ. വിശുദ്ധനായി പ്രഖ്യാപിക്കുന്ന നടപടികളുടെ തുടക്കമാണിത്.
ദൈവദാസൻ, ധന്യൻ, വാഴ്ത്തപ്പെട്ടവൻ എന്നീ ഘട്ടങ്ങൾക്ക് ശേഷമാണ് വിശുദ്ധപദവി. 1864 ജനുവരി 31ന് സ്വിറ്റ്സർലൻഡിലെ ഐൻസ്വീഡനിലാണ് അദ്ദേഹം ജനിച്ചത്. 1890 ഒക്ടോബറിൽ കേരളത്തിലെത്തി. ആലപ്പുഴ പുത്തൻപള്ളി സെമിനാരിയിൽ പ്രഫസറായി. 1900 നവംബർ 18ന് ശ്രീലങ്കയിലെ കാൻഡിയിൽ കൊല്ലം രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി. കൊല്ലം രൂപതയുടെ വികാരി ജനറലായും മെത്രാനായും സേവനം അനുഷ്ഠിച്ചു.
1905 ലാണ് ബിഷപ് ആയത്. കൊല്ലം രൂപതയുടെ ആധ്യാത്മിക, വിദ്യാഭ്യാസ, സാമ്പത്തിക വളർച്ചക്ക് നേതൃത്വം നൽകി. 1931 ആഗസ്റ്റ് 31ന് 67ാം വയസ്സിൽ സ്ഥാനത്യാഗം ചെയ്തു. തുടർന്നാണ് ആർച് ബിഷപ് പദവിയിലേക്ക് ഉയർത്തിയത്. 1942 ആഗസ്റ്റ് 17ന് കാലം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
