ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്
text_fieldsകൊച്ചി: ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ (ജോയി) വരാപ്പുഴ അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പാകും. ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് ആറ് രൂപതകള്‍ അടങ്ങുന്ന അതിരൂപതയുടെ ആറാമത് ആര്‍ച്ച് ബിഷപ്പായി ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്‍െറ നിയമനം.
നിയമനം പ്രഖ്യാപിച്ച് മാര്‍പാപ്പ പുറപ്പെടുവിച്ച ഉത്തരവ് കൊച്ചിയിലെ വരാപ്പുഴ അതിരൂപത മന്ദിരത്തില്‍ എത്തി. കൊച്ചിയിലും വത്തിക്കാനിലും ഉത്തരവ് പ്രസിദ്ധപ്പെടുത്തി. ഇപ്പോള്‍ റോമില്‍ ഒൗദ്യോഗിക പദവിയിലുള്ള ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പിന്നീട് ചുമതലയേല്‍ക്കും.
സഭാ ചട്ടമനുസരിച്ച് ഡിസംബര്‍ 31നകം ചുമതലയേറ്റാല്‍ മതിയാകും. അതുവരെ ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി തുടരും. കത്തോലിക്ക സഭ കാനോന്‍ നിയമ പ്രകാരം 75 വയസ്സ് പൂര്‍ത്തിയാകുന്നതുവരെ മാത്രമേ ആര്‍ച്ച് ബിഷപ് സ്ഥാനത്ത് തുടരാന്‍ കഴിയൂ. 2016 ഓക്ടോബര്‍ പത്തിന് 75 വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിരമിക്കാനുള്ള തീരുമാനം ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ മാര്‍പാപ്പയെ എഴുതി അറിയിച്ചിരുന്നു.
ഇതത്തേുടര്‍ന്നാണ് മാര്‍പാപ്പ സ്ഥാനമൊഴിയാന്‍ അനുമതി നല്‍കിയത്. ഒഴിവിലേക്ക് 64കാരനായ ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ നിയമിക്കുകയും ചെയ്തു. ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ പുതിയ ആര്‍ച്ച് ബിഷപ്പായി നിയമിച്ചുള്ള ഉത്തരവ് വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍തന്നെയാണ് വായിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
