Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബേപ്പൂർ ‘ചുൽത്താന്’...

ബേപ്പൂർ ‘ചുൽത്താന്’ പുറന്ത നാൾ വാഴ്ത്തുക്കൾ; ആശംസയുമായി ഉലകനായകൻ

text_fields
bookmark_border
ബേപ്പൂർ ‘ചുൽത്താന്’ പുറന്ത നാൾ വാഴ്ത്തുക്കൾ; ആശംസയുമായി ഉലകനായകൻ
cancel

വൈക്കം മുഹമ്മദ് ബഷീറിന്റെ വിയോഗവാർഷികമായ ജൂലൈ അഞ്ചിന് നാടുനീളെ ബഷീർദിനാചരണങ്ങൾ നടക്കാറുണ്ട്. പക്ഷേ, ബഷീറിന്റെ ജന്മദിനം കാര്യമായി ഓർമിക്കപ്പെടാറോ ആഘോഷിക്കപ്പെടാറോ ഇല്ല. എന്നാൽ, ഇക്കുറി ജനുവരി 21ന് അദ്ദേഹ​ത്തിന്റെ ജന്മദിനം പ്രിയപ്പെട്ട വായനക്കാരിൽ ഒരാൾ കാര്യമായി ഓർത്തു, സമൂഹമാധ്യമത്തിൽ ആശംസാകുറിപ്പുമിട്ടു.

സൂപ്പർ സ്റ്റാർ കമൽ ഹാസൻ, പകരംവെക്കാനില്ലാത്ത കഥകളുമായി ഹൃദയങ്ങൾ തൊട്ട സുൽത്താൻ എന്നാണ് വൈക്കം മുഹമ്മദ് ബഷീറി​നെ വിശേഷിപ്പിക്കുന്നത്. ബഷീർ രചനകളോടുള്ള താൽപര്യം കാരണം തന്നെ ബഷീറിസ്റ്റ് എന്നു വിളിക്കുന്ന സുഹൃത്തുക്കളുള്ള കാര്യവും താരം അഭിമാനപൂർവം പങ്കുവെക്കുന്നു. ബഷീറിന്റെ പല കൃതികളും തമിഴിലേക്ക് മൊഴിമാറ്റപ്പെട്ടിട്ടുണ്ടെന്നും ആ കഥകൾ വായിക്കുക എന്നത് നിങ്ങൾക്ക് സ്വയം നൽകാവുന്ന ഏറ്റവും മികച്ച സമ്മാനമാണെന്നും തമിഴ് ഭാഷയിൽ കുറിച്ച പോസ്റ്റിൽ അദ്ദേഹം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:basheerkamalhasanBirthday
News Summary - birthday wishes- basheer- kamalhasan
Next Story