Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജന്മദിനാഘോഷം: കെ.ഇ....

ജന്മദിനാഘോഷം: കെ.ഇ. ഇസ്മായിലിന്​ പാർട്ടി വിമ​ർശനം

text_fields
bookmark_border
KE Ismail
cancel

തി​രു​വ​ന​ന്ത​പു​രം: ജ​ന്മ​ദി​നം വി​പു​ലമാ​യി ആ​ഘോ​ഷി​ച്ച സി.​പി.​ഐ മു​ൻ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ്​ അം​ഗം കെ.​ഇ. ഇ​സ്​​മാ​യി​ലി​ന്​ പാ​ർ​ട്ടി​യു​ടെ വി​മ​ർ​ശ​നം. ജ​ന്മ​ദി​നാ​ഘോ​ഷം ന​ട​ത്തു​ന്ന​ത് ക​മ്യൂ​ണി​സ്റ്റ്​ ശൈ​ലി​യ​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി ഇ​സ്മാ​യി​ലി​ന്‍റെ ന​ട​പ​ടി തെ​റ്റാ​ണെ​ന്ന്​ വി​ല​യി​രു​ത്തി. ആ​ഗ​സ്റ്റ് 10നാ​ണ്​ വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഇ​സ്മാ​യി​ൽ 84ാം ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്തി​രു​ന്നു.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ സി.​പി.​ഐ​യി​ലെ വി​ഭാ​ഗീ​യ​ത​യാ​ണ് വി​മ​ർ​ശ​ന​ത്തി​ന്​ പി​ന്നി​ൽ. ഇ​സ്​​മാ​യി​ലി​ന്‍റെ സ്വ​ന്തം ജി​ല്ല​യാ​യ പാ​ല​ക്കാ​ട്ട് നി​ന്നു​ള്ള വി. ​ചാ​മു​ണ്ണി​യാ​ണ്​ വി​ഷ​യം എ​ക്സി​ക്യൂ​ട്ടി​വി​ൽ ഉ​ന്ന​യി​ച്ച​ത്. സി. ​അ​ച്യു​ത​മേ​നോ​ന്‍റെ​യും പി.​കെ.​വി​യു​ടെ​യും വെ​ളി​യം ഭാ​ർ​ഗ​വ​ന്‍റെ​യും പാ​ർ​ട്ടി​യാ​ണി​ത്.

അ​വ​രാ​രും ഇ​ങ്ങ​നെ ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചി​ട്ടി​​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​നോ​ട്​ മ​റ്റു​ള്ള​വ​രും യോ​ജി​ച്ചു. പ്രാ​യ​പ​രി​ധി മാ​ന​ദ​ണ്ഡ​ത്തി​ൽ നേ​തൃ​സ​മി​തി​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​യ ഇ​സ്മാ​യി​ൽ ഇ​പ്പോ​ൾ സാ​ധാ​ര​ണ പാ​ർ​ട്ടി അം​ഗം മാ​ത്ര​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIke ismail
News Summary - Birthday celebration: Party criticism on KE Ismail
Next Story