പൊലീസെന്ന വ്യാജേന പൊലീസ് ആസ്ഥാനത്ത് യുവതിയുടെ പിറന്നാൾ ആഘോഷം; അഞ്ച് പേർക്കെതിരെ കേസ്, ഗുരുതര സുരക്ഷ വീഴ്ച
text_fieldsകണ്ണൂര്‍: പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാളാഘോഷിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ധന്യ എന്ന യുവതിയുടെ പിറന്നാളാഘോഷമാണ് കൂട്ടുകാർ ചേർന്ന് നടത്തത്. സെപ്തംബർ 16ന് നടന്ന സംഭവത്തിന്‍റെ റീൽസ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവതിയുൾപ്പെടെ കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് യുവാക്കള്‍ കണ്ണൂര്‍ സിറ്റി ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ക്യാമ്പിന്‍റെ പരിസരത്ത് അതിക്രമിച്ച് കയറി യുവതിയുടെ പിറന്നാളാഘോഷം. ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു. യുവതിയുടെ വാഹനം ഇടിച്ച് ഒരാള്‍ക്ക് മരണം സംഭവിച്ചെന്നും അത് സെറ്റില്‍മെന്റ് ചെയ്യാനായി സ്റ്റേഷനില്‍ എത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫോൺ.
പിറന്നാളഘോഷം സാമൂഹ്യ മാധ്യമം വഴി റീല്‍സ് ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. സുഹൃത്തുക്കള്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ മുന്‍വശം വഴി വാഹനത്തില്‍ എത്തുന്നതും പിറന്നാളാഘോഷിക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തേക്ക് കയറി അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് സംസാരിച്ചാണ് അകത്തേക്ക് കയറിയത്.
പൊലീസ് കാന്റീന് മുന്‍ വശത്തായിരുന്നു ആഘോഷങ്ങളുടെ തുടക്കം. നിര്‍ത്തിയിട്ട പൊലീസ് വാഹനത്തിന്റെ മുന്നില്‍ നിന്ന് ഫോട്ടോയെടുത്തു. തുടര്‍ന്ന് സംഘത്തിലെ രണ്ടു പേര്‍ പൊലീസ് വാഹനത്തിന്റെ മറവില്‍ ഒളിച്ചിരുന്ന ശേഷം അതുവഴി മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം നടന്നു വരികയായിരുന്ന യുവതിക്ക് പിറന്നാള്‍ ദിന സര്‍പ്രൈസ് നല്‍കിയത്. തുടര്‍ന്ന് അവിടെ നിന്നു തന്നെ കേക്ക് മുറിച്ചും ആഘോഷം നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്. പൊലീസിനെ വെട്ടിച്ച് പൊലീസിന്റെ മൂക്കിനു മുന്നിൽ നടത്തിയ പിറന്നാൾ ആഘോഷം സേനക്ക് നാണക്കോടായി.
അതീവ സുരക്ഷ മേഖലയിൽ കടന്നുകയറി നടത്തിയ പരിപാടി പൊലീസിന് കളങ്കം സൃഷ്ടിച്ചു, സംസ്ഥാന പൊലീസ് സേനയെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പൊലീസ് എന്ന വ്യാജേന ഓഫിസിൽ കയറി പിറന്നാൾ ആഘോഷം നടത്തി എന്നിവക്ക് കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ കേസ് എന്നാണ് എഫ്.ഐ.ആറിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

