Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനന നിയന്ത്രണ പദ്ധതി; കുരങ്ങുകളുടെ ക​ണ​ക്കെ​ടു​ക്കാ​ൻ വ​നം​വ​കു​പ്പ്

text_fields
bookmark_border
ജനന നിയന്ത്രണ പദ്ധതി; കുരങ്ങുകളുടെ ക​ണ​ക്കെ​ടു​ക്കാ​ൻ വ​നം​വ​കു​പ്പ്
cancel

തി​രു​വ​ന​ന്ത​പു​രം: വ​നാ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലെ കൃ​ഷി​നാ​ശ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന നാ​ട​ൻ കു​ര​ങ്ങു​ക​ളു​ടെ ക​ണ​ക്കെ​ടു​ക്കാ​ൻ വ​നം​വ​കു​പ്പ്. കൃ​ത്രി​മ ജ​ന​ന നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ്​ ക​ണ​ക്കെ​ടു​പ്പ്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്​ പ്രാ​ദേ​ശി​ക ജൈ​വ ​വൈ​വി​ധ്യ സം​ഘ​ങ്ങ​ളെ​യ​ട​ക്കം​ ഉ​പ​യോ​ഗി​ച്ചാ​ണ്​ കു​ര​ങ്ങു​ക​ളെ എ​ണ്ണു​ക.

പ​ല വി​ദേ​ശ രാ​ജ്യ​ങ്ങ​ളും വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊ​ല്ലു​ന്ന​തി​ന്​ പ​ക​രം ​പ്ര​ത്യു​ൽ​പാ​ദ​ന നി​യ​ന്ത്ര​ണ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്. കേ​ര​ള വ​ന ഗ​വേ​ഷ​ണ സ്ഥാ​പ​നം ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യ ഈ ​അ​ഭി​പ്രാ​യം മു​ഖ​വി​ല​ക്കെ​ടു​ത്താ​ണ്​ വം​ശ​വ​ർ​ധ​ന​ ത​ട​യാ​നു​ള്ള ന​ട​പ​ടി​ വ​നം​വ​കു​പ്പ്​ ആ​ലോ​ചി​ച്ച​ത്.

മനുഷ്യ-വന്യമൃഗ സംഘർഷം കുറക്കുന്നതിന് വന്യജീവികളുടെ എണ്ണം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സജീവമായി ചർച്ചകളാണ് കഴിഞ്ഞ കുറച്ചു കാലങ്ങളിലായി നടക്കുന്നത്. കുരങ്ങുകളുടെ ശല്യം കുറക്കുന്നതിനായി ജനന നിയന്ത്രണ പരിപാടി ആരംഭിക്കുന്നതിന് സംസ്ഥാനം കേന്ദ്രാനുമതി തേടിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Birth control plan Forest department to take statewide macaque population study
Next Story