മന്ത്രിയെ തിരുത്തി ബിർണാണി താരം ശങ്കു; ഞാൻ രാധാമണി ചേച്ചിയുടെ കൊച്ചുമകനല്ലെന്നു പറഞ്ഞ് ക്യൂട്ടായി ട്രോളി
text_fieldsഅങ്കണവാടിയിൽ ഉച്ചഭക്ഷമായി ബിരിയാണി വേണമെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വൈറലായ ബിർണാണി ശങ്കു ഇപ്പോൾ മന്ത്രിയെ തിരുത്തിക്കൊണ്ട് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ആളുമാറി ശങ്കുവിനെ രാധാമണി ചേച്ചിയുടെ കൊച്ചുമകനാക്കിയ മന്ത്രി ആർ. ബിന്ദുവിനെയാണ് ശങ്കു എന്ന തൃജൽ എസ്.സുന്ദർ ക്യൂട്ടായി ട്രോളിയത്.
ബിർണാണി ചോദിച്ച കുട്ടി ചവറയിലെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധാമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ഒരു പ്രസംഗത്തിനിടെ പറഞ്ഞു. എന്നാൽ ശങ്കു ഇത് തിരുത്തുകയും ഞാൻ രാധാമണി ചേച്ചിയുടെ കൊച്ചുമകനല്ല, എന്‍റെ അപ്പാമ്മേടെ പേര് ഓമന, എന്‍റെ അമ്മാമ്മേടെ പേര് റീന തങ്കപ്പൻ എന്നും തങ്കു സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. തങ്കുവിന്‍റെ ട്രോൾ വീഡിയോ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
മുമ്പ് ശങ്കുവിന്റെ ആവശ്യം മാനിച്ച് അങ്കണവാടികളിൽ ഭക്ഷണ മെനു പരിഷ്കരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കേരളത്തിലെ അങ്കണവാടികളിലും സ്കൂളുകളിലും ഭക്ഷണ മെനു പുതുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

