Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനി​ല​മ്പൂ​ര്‍...

നി​ല​മ്പൂ​ര്‍ വ​ന​മേ​ഖ​ല​യി​ലെ പ​ക്ഷി സ​ർ​വേ​യി​ൽ 192 ഇനം അപൂർവ പക്ഷികളെ കണ്ടെത്തി

text_fields
bookmark_border
നി​ല​മ്പൂ​ര്‍ വ​ന​മേ​ഖ​ല​യി​ലെ പ​ക്ഷി സ​ർ​വേ​യി​ൽ 192 ഇനം അപൂർവ പക്ഷികളെ കണ്ടെത്തി
cancel
camera_alt?????? ??????????? ?????????????? ????? ???????????? ????????????? ?????????????
ക​രു​ളാ​യി: നി​ല​മ്പൂ​ര്‍ വ​ന​മേ​ഖ​ല​യി​ലെ പ​ക്ഷി സ​ർ​വേ​യി​ൽ അ​ത്യ​പൂ​ർ​വ​യി​ന​ത്തി​ൽ​പ്പെ​ട്ട വ​യ​ൽ നാ​ യ്ക്ക​ൻ (ലെ​സ​ർ അ​ഡ്​​ജ​ഡ​ൻ​ഡ്), പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന മ​ല​മു​ഴ​ക്കി വേ​ഴാ​മ്പ​ൽ ( ഗ്രേ​റ്റ്​ ഹോ​ൺ​ബി​ൽ) തു​ട​ങ്ങി​യ​വ​യ​ട​ക്കം 192 ഇ​നം പ​ക്ഷി​ക​ളെ ക​ണ്ടെ​ത്തി.

കൂ​ടാ​തെ ദേ​ശാ​ട​ന​പ​ക്ഷി​യാ​യ റോ​സി സ്​​റ്റ​ർ​ലി​ങ്​ പ​ക്ഷി​ക​ളു​ടെ സ​ജീ​വ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യ​താ​യും നി​രീ​ക്ഷ​ക​ർ പ​റ​ഞ്ഞു. ചെ​റു തേ​ൻ​കി​ളി, മ​ഞ്ഞ ചി​ന്നാ​ര​ൻ തു​ട​ങ്ങി​യ​വ​യെ​യും ക​ണ്ടെ​ത്തി. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള 32 പേ​ര​ട​ങ്ങു​ന്ന സം​ഘം ഏ​ഴ്​ വി​ഭാ​ഗ​ങ്ങ​ളാ​യി ക​രു​ളാ​യി, കാ​ളി​കാ​വ് റേ​ഞ്ചു​ക​ളി​ലെ പാ​ണ​പ്പു​ഴ, സാ​യി​വി​ള, പൂ​ള​ക്ക​പാ​റ, മൈ​ല​മ്പാ​റ, താ​ന്നി​പൊ​ട്ടി, ടി.​കെ കോ​ള​നി, ബാ​ല​ങ്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സി​ച്ച് സ​ർ​വേ ന​ട​ത്തി​യ​ത്. വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രും കോ​ള​നി​ക്കാ​രും സ​ഹാ​യ​ത്തി​നെ​ത്തി.

ന്യൂ ​അ​മ​ര​മ്പ​ലം റി​സ​ർ​വി​ല്‍ നി​ര​വ​ധി പ​ക്ഷി​ക​ളു​ടെ കൂ​ട്ട​മു​ണ്ടെ​ന്നും തു​ട​ർ​ന്ന് സ​മ​ഗ്ര​പ​ഠ​നം ന​ട​ത്തു​മെ​ന്നും മ​ല​ബാ​ര്‍ നാ​ച്വ​റ​ല്‍ ഹി​സ്​​റ്റ​റി സൊ​സൈ​റ്റി പ്ര​തി​നി​ധി സ​ത്യ​ന്‍ മേ​പ്പ​യൂ​ര്‍ പ​റ​ഞ്ഞു. നി​ല​മ്പൂ​ർ ഡി.​എ​ഫ്.​ഒ കെ. ​സ​ജി​കു​മാ​റാ​ണ് സ​ർ​വേ​ക്ക്​ മു​ൻ​കൈ​യെ​ടു​ത്ത​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnilamburbirdsmalayalam news
News Summary - birds nilambur- kerala news
Next Story